നേരത്തെ ലെറ്റിരി വരില്ലെന്നും അദ്ദേഹം തായ് ക്ലബ്ബിൽ തുടരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആശിഷ് നെഗി അടക്കമുള്ളവരുടെ പുതിയ റിപ്പോർട്ടുകളിൽ പറയുന്നത് ലെറ്റിരി ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ ഉണ്ടെന്നും അദ്ദേഹവുമായി അവസാന ഘട്ട ചർച്ചകൾ പൂർത്തീകരിച്ചുവെന്നുമാണ്.
ഏറ്റവും പുതിയതായി പ്രചരിച്ച അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇറ്റാലിയൻ പരിശീലകനായ ഗിനോ ലെറ്റിയേരിയെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ പരിശീലകനായി സ്വന്തമാക്കുമെന്നായിരുന്നു.
20 ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 21 ആം നൂറ്റാണ്ടിന്റെ ആരംഭത്തിലും ജർമനിയിൽ അത്യാവശ്യം ഡിമാന്റുള്ള പരിശീലകനായിരുന്നു അദ്ദേഹം. 20 വർഷക്കാലം വിവിധ ജർമൻ ക്ലബ്ബുകൾ പരിശീലിപ്പിച്ച അദ്ദേഹം 2017 ലാണ് ആദ്യമായി ജർമനിക്ക് പുറത്ത് പോയി ഒരു പോളിഷ് ക്ലബ്ബിനെ പരിശീലിപ്പിക്കുന്നത്.