ഒട്ടേറെ നാളായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ തങ്ങളുടെ പുതിയ പരിശീലകനായി കാത്തിരിക്കുന്നു. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഓരോ പുതിയ അപ്ഡേറ്റുകളാണ് പരിശീലകനുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്.
ഇപ്പോളിത പുറത്ത് വരുന്ന ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ സ്വന്തമാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനായുള്ള ഷോർട്ട് ലിസ്റ്റ് അവസാന നാല് പേരിലേക്ക് ചുരുക്കിയിരിക്കുകയാണ്.
ഇതിൽ ആദ്യം മുതലെ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് അഭ്യൂഹങ്ങൾ വന്ന ഒഡിഷ പരിശീലകൻ സെർജിയോ ലോബേരയും ഇറ്റാലിയൻ പരിശീലകൻ ഗിനോ ലെറ്റീരിയും ഉൾപ്പെടുന്നുണ്ട്. എന്നാൽ മറ്റ് രണ്ട് പരിശീലകന്മാർ ആരാണെന്ന് വ്യക്തതയില്ല. ഈ നാല് പരിശീലകന്മാരായും ബ്ലാസ്റ്റേഴ്‌സ് ഇന്റർവ്യൂ നടത്തി കഴിഞ്ഞിട്ടുണ്ട്.
നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് മാർച്ച് 24ന് ഉള്ളിൽ തന്നെ പുതിയ പരിശീലകന്റെ സൈനിങ് ഔദ്യോഗികമായി അറിയിക്കുമെന്നാണ്. പക്ഷെ നിലവിലെ സാഹചര്യത്തിൽ പ്രഖ്യാപനം ഉണ്ടാക്കുമെന്ന് തോന്നുന്നില്ല.
വൈകീട്ടാണേലും നല്ല പരിശീലകനെ തന്നെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുമെന്ന പ്രതിക്ഷയിലാണ് ആരാധകർ. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.