ഒട്ടേറെ നാളുകളായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ തങ്ങളുടെ പുതിയ പരിശീലകനായി കാത്തിരിപ്പ് തുടങ്ങിയിട്ട്. ഇതേ തുടർന്ന് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഏറ്റവും പുതിയതായി പ്രചരിച്ച അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇറ്റാലിയൻ പരിശീലകനായ ഗിനോ ലെറ്റിയേരിയെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ പരിശീലകനായി സ്വന്തമാക്കുമെന്നായിരുന്നു.
എന്നാൽ ഇപ്പോളിത ഈ അഭ്യൂഹങ്ങളെയും തള്ളി കളഞ്ഞു കൊണ്ട് റിപ്പോർട്ടുകൾ വരുന്നുണ്ട്. പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഗിനോ ലെറ്റിയെരിയേ സ്വന്തമാക്കാനായി താല്പര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ അദ്ദേഹം നിലവിൽ പരിശീലിപ്പിക്കുന്ന തായ്‌ലൻഡ് ക്ലബ്ബായ മുവാങ്‌തോങ് യുണൈറ്റഡിൽ സീസൺ അവസാനം തുടരാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈയൊരു നീക്കം നടക്കില്ലായെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ തങ്ങളുടെ പുതിയ പരിശീലകനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സാരം. ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും മണികൂറിൽ പുറത്ത് വരുന്നതാണ്.