Indian Super LeagueKBFC

അന്തിമ തീരുമാനത്തിലേക്ക് ബ്ലാസ്റ്റേഴ്‌സ്; പരിശീലകന്റെ കാര്യത്തിൽ ധാരണ; വരുന്നത് സൂപ്പർ പരിശീലകൻ

നേരത്തെ ലെറ്റിരി വരില്ലെന്നും അദ്ദേഹം തായ് ക്ലബ്ബിൽ തുടരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആശിഷ് നെഗി അടക്കമുള്ളവരുടെ പുതിയ റിപ്പോർട്ടുകളിൽ പറയുന്നത് ലെറ്റിരി ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ ഉണ്ടെന്നും അദ്ദേഹവുമായി അവസാന ഘട്ട ചർച്ചകൾ പൂർത്തീകരിച്ചുവെന്നുമാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ കണ്ടെത്തുന്നതിന്റെ അവസാന ലാപിലാണ്. എട്ടോളം പരിശീലകർ ബ്ലാസ്റ്റേഴ്സിന്റെ ചുരുക്കപട്ടികയിലാണെന്നാണ് റിപ്പോർട്ട്. ഇതിൽ ബ്ലാസ്റ്റേഴ്‌സ് ഒരു അന്തിമ തിരുമാനത്തിലെത്തിയതായി പല റിപോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ഇറ്റാലിയൻ പരിശീലകൻ ജിനോ ലെറ്റിരിയുമായി ബ്ലാസ്റ്റേഴ്‌സ് അവസാനഘട്ട ചർച്ചകൾ പൂർത്തീകരിച്ചതായാണ് വിവരങ്ങൾ. പല റിപോർട്ടുകൾ വിരൽ ചൂണ്ടുന്നത് പ്രകാരം ലെറ്റിരി തന്നെയായിരിക്കാം ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകൻ.

നേരത്തെ ലെറ്റിരി വരില്ലെന്നും അദ്ദേഹം തായ് ക്ലബ്ബിൽ തുടരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആശിഷ് നെഗി അടക്കമുള്ളവരുടെ പുതിയ റിപ്പോർട്ടുകളിൽ പറയുന്നത് ലെറ്റിരി ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ ഉണ്ടെന്നും അദ്ദേഹവുമായി അവസാന ഘട്ട ചർച്ചകൾ പൂർത്തീകരിച്ചുവെന്നുമാണ്.

ഇറ്റാലിയൻ പരിശീലകനാണ് എങ്കിലും ലെറ്റിരി ഒരൊറ്റ ഇറ്റാലിയൻ ക്ലബിനെ പരിശീലിപ്പിച്ചിട്ടില്ല. ജർമ്മനിയായിരുന്നു അദ്ദേഹത്തിൻറെ പ്രധാന തട്ടകം. 20 ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 21 ആം നൂറ്റാണ്ടിന്റെ ആരംഭത്തിലും ജർമനിയിൽ അത്യാവശ്യം ഡിമാന്റുള്ള പരിശീലകനായിരുന്നു അദ്ദേഹം. 20 വർഷക്കാലം വിവിധ ജർമൻ ക്ലബ്ബുകൾ പരിശീലിപ്പിച്ച അദ്ദേഹം 2017 ലാണ് ആദ്യമായി ജർമനിക്ക് പുറത്ത് പോയി ഒരു പോളിഷ് ക്ലബ്ബിനെ പരിശീലിപ്പിക്കുന്നത്.

തുടർന്ന് ലിത്വാനിയൻ ക്ലബ്ബിനെ പരിശീലിപ്പിച്ച അദ്ദേഹം 2024 ലാണ് ആദ്യമായി ഒരു ഏഷ്യൻ ക്ലബ്ബിനെ പരിശീലിപ്പിക്കുന്നത്. തായ് ക്ലബിനെയാണ് നിലവിൽ അദ്ദേഹം പരിശീലിപ്പിക്കുന്നത്. അവിടെ നിന്നാണ് അദ്ദേഹത്തെ കൊണ്ട് വരാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.