FootballIndian Super LeagueKBFC

ബ്ലാസ്റ്റേഴ്‌സ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇറ്റാലിയൻ പരിശീലകൻ ചിലറക്കാരനല്ല; വരുന്നത് വമ്പൻ സ്രാവ് തന്നെ…

എല്ലാം വിചാരിച്ചത് പോലെ നടക്കുകയാണേൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗിനോ ലെറ്റിയേരിയുടെ സൈനിങ് മാർച്ച്‌ 24ന് മുൻപായി ഔദ്യോഗികമായി പ്രഖ്യാപ്പിക്കുന്നതായിരിക്കും.

മോശം പ്രകടനത്തെ തുടർന്ന് മിഖായേൽ സ്റ്റഹ്രയെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയത്തോടെ, ക്ലബ്‌ പുതിയ പരിശീലകനായി തിരച്ചിലാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് പുറത്ത് വന്നത്.

നിലവിൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇറ്റാലിയൻ പരിശീലകനായ ഗിനോ ലെറ്റിയേരിയെ പുതിയ പരിശീലകനായി സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. മലയാള മാധ്യമ്മായ മാതൃഭൂമിയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്.

എല്ലാം വിചാരിച്ചത് പോലെ നടക്കുകയാണേൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗിനോ ലെറ്റിയേരിയുടെ സൈനിങ് മാർച്ച്‌ 24ന് മുൻപായി ഔദ്യോഗികമായി പ്രഖ്യാപ്പിക്കുന്നതായിരിക്കും.

ലിത്വാനിയ, ജർമ്മൻ, പോളണ്ട്, ഗ്രീക്ക്, തായ്ലാൻഡ് രാജ്യങ്ങളിലെ ക്ലബ്ബുകളെ പരിശീലിപ്പിച്ച പരിശീലകനാണ് ഗിനോ. ഇതിൽ ലിത്വാനിയൻ ക്ലബ്ബായ എഫ്.കെ. പനേവിസിനെ പരിശീലിപ്പിക്കുന്ന സമയത്ത്, 2024ൽ ലിത്വാനിയൻ മികച്ച പരിശീലകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് അദ്ദേഹം.

നിലവിൽ ഗിനോ തായ്‌ലൻഡ് ക്ലബ്ബായ എംഎസ്വി ഡ്യൂയിസ്ബർഗിന്റെ പരിശീലകനാണ്. എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.