ബ്ലാസ്റ്റേഴ്സിൽ കേവലം ശരാശരി പ്രകടനം മാത്രം കാഴ്ച വെച്ചിരുന്ന പെപ്ര ഇപ്പോൾ മിന്നും ഫോമിലാണ് എന്ന് മാത്രമല്ല, ഒരു ലീഗിലെ ടോപ് സ്‌കോറർ കൂടിയാണ്.
കഴിഞ്ഞ അഞ്ച് സീസണുകളിലായി ബ്ലാസ്റ്റേഴ്സിനൊടപ്പം പന്ത് തട്ടുന്ന നായകൻ അഡ്രിയാൻ ലൂണ, കഴിഞ്ഞ സീസണിൽ ടീമിലെത്തിയ മൊറോക്കൻ മാന്ത്രികൻ നോഹ സദോയി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ ഏറ്റവും ഉയർന്ന മാർക്കറ്റ് വാല്യൂ ഉള്ള താരങ്ങൾ. 5.2 കോടിയാണ് ഇരുവരുടെയും മാർക്കറ്റ് വാല്യൂ.
നിലവിൽ ഉക്രൈൻ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ് 27 കാരൻ.ഇന്നലെ നടന്ന ഐസലൻഡിനെതിരെയുള്ള മത്സരത്തിൽ ഉക്രെയ്ൻ വേണ്ടി ആദ്യ ഗോളും അദ്ദേഹം കുറിച്ചു.
4-2-3-1 എന്ന തന്റെ സത്വസിദ്ധമായ ഫോർമേഷനിൽ തന്നേയായിരിക്കും ഡേവിഡ് കറ്റാല ബ്ലാസ്റ്റേഴ്സിനെ ഒരുക്കുക
ഇതിനോടകം ടീം വിദേശ താരങ്ങളുടെ ക്വാട്ട പൂർത്തീകരിച്ചിരിക്കുകയാണ്. ചിലപ്പോൾ ചില ഇന്ത്യൻ സൈനിംഗുകൾ ഇനി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം.
ഇന്ത്യൻ ഫുട്ബോളിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനിച്ചത്. അതിനാൽ, ബ്ലാസ്റ്റേഴ്സിന് ഇനി ഇന്ത്യൻ സൈനിംഗുകൾ നടത്താൻ കഴിയുമോ എന്ന സംശയം പല ആരാധകർക്കുമുണ്ട്.
വിദേശ ക്വാട്ട ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചപ്പോൾ നിർണായക പൊസിഷനിലേക്ക് ഒരു വിദേശ താരം ഇത്തവണ ഇല്ല എന്നത് ഒരു ആശങ്കയാണ്.
കഴിഞ്ഞ സീസണിൽ ലോണിൽ പോയ താരങ്ങളും പ്രീ- സീസൺ ക്യാമ്പിൽ തിരിച്ചെത്തിയിട്ടുണ്ട്.
2024-25 സീസണിൽ പഞ്ചാബ് എഫ്സിക്കായി ഗംഭീര പ്രകടനമാണ് മലയാളി താരം നിഹാൽ സുധീഷ് കാഴ്ച്ചവെച്ചത്. ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ലോൺ പോയ താരം പഞ്ചാബിനായി ഒരു ഗോളും രണ്ട് അസ്സിസ്റ്റും നേടിയിരുന്നു. ഇപ്പോളിത താരത്തിന്റെ ലോൺ കാലാവധി കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുകയാണ്.
2025-26 ഫുട്ബോൾ കലണ്ടർ മുന്നോടിയായുള്ള പ്രീ സീസൺ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുതൽ ആരംഭിക്കും. ഗോവയിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണത്തെ പ്രീ സീസൺ പരിശീലനം നടത്തുന്നത്. ഇതിന് ഭാഗമായി ടീമിലെ എല്ലാ താരങ്ങളും ഇതോടകം ഗോവയിലെത്തി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.









