സൂപ്പർ കപ്പ് പോരാട്ടങ്ങൾക്കായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോവയിൽ പ്രീ- സീസൺ ആരംഭിച്ചിരിക്കുകയാണ്. വിദേശ താരങ്ങളെല്ലാം ടീമിനോടപ്പം ജോയിൻ ചെയ്തിട്ടുണ്ട്. കൂടാതെ കഴിഞ്ഞ സീസണിൽ ലോണിൽ പോയ താരങ്ങളും പ്രീ- സീസൺ ക്യാമ്പിൽ തിരിച്ചെത്തിയിട്ടുണ്ട്.
പഞ്ചാബ് എഫ്സിയിലേക്ക് ലോണിൽ പോയ മലയാളിതാരം നിഹാൽ സുധീഷ്, മുംബൈ സിറ്റി എഫ്സിയിലേക്ക് ലോണിൽ പോയ പ്രബീർ ദാസ്, മൊഹമ്മദൻസ് എസ്സിയിലേക്ക് ലോണിൽ പോയ ബികാഷ് സിംഗ് എന്നീ താരങ്ങളും നിലവിലെ പ്രീ- സീസൺ സ്‌ക്വാഡിൽ ബ്ലാസ്റ്റേഴ്സിനൊടപ്പം ചേർന്നിട്ടുണ്ട്.
ലോണിൽ പോയി തിരിച്ച് വന്നവരിൽ ഏറ്റവും പ്രധാനി ബികാഷ് സിങാണ്. മറ്റു രണ്ട് താരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ചതിന് ശേഷമാണ് ലോണിൽ പോയത്. എന്നാൽ ബികാഷ് ആവട്ടെ ഒരൊറ്റ മത്സരം പോലും ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാതെയാണ് ലോണിൽ പോയത്.
2023 ൽ ട്രാവുയിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഈ യുവതാരത്തെ ആദ്യ സീസണിൽ തന്നെ മൊഹമ്മദൻസ് എസ്സിയിലേക്ക് ലോണിൽ അയക്കുകയായിരുന്നു. ആ സീസണിൽ മൊഹമ്മദൻസിനെ ഐ- ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ബികാശിനെ തൊട്ടടുത്ത സീസണിൽ വീണ്ടും ബ്ലാസ്റ്റേഴ്‌സ് മൊഹമ്മദൻസിന് തന്നെ ലോണിൽ നൽകുകകയ്യായിരുന്നു.
നിലവിൽ താരം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ജോയിൻ ചെയ്തിട്ടുണ്ട് എങ്കിലും ഇത്തവണയും ലോണിൽ പോകുമോ എന്ന കാര്യം വ്യക്തമല്ല. മൊഹമ്മദൻസിനായി 47 മത്സരങ്ങളിൽ നിന്ന് 2 ഗോളും 4 അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.
ലെഫ്റ്റ് വിങ്ങാണ് താരത്തിന്റെ പ്രധാന പൊസിഷനെങ്കിലും റൈറ്റ് വിങ്, അറ്റാക്കിങ് മിഡ് തുടങ്ങിയ പൊസിഷനുകളിൽ കളിയ്ക്കാൻ കെൽപ്പുള്ള താരമാണ് ബികാഷ്.
content: 3 players return to Kerala Blasters camp
