ഇന്ത്യൻ ഫുട്ബോളിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനിച്ചത്. അതിനാൽ, ബ്ലാസ്റ്റേഴ്സിന് ഇനി ഇന്ത്യൻ സൈനിംഗുകൾ നടത്താൻ കഴിയുമോ എന്ന സംശയം പല ആരാധകർക്കുമുണ്ട്. ഇതിനുള്ള വ്യക്തമായ ഉത്തരം പരിശോധിക്കാം..
ഏതെങ്കിലും ക്ലബ്ബുമായി കരാറിലിരിക്കുന്ന താരങ്ങളെ കൈമാറ്റം ചെയ്യുന്നതിനാണ് ട്രാൻസ്ഫർ വിൻഡോ ഉപയോഗിക്കാറുള്ളത്. എന്നാൽ ഫ്രീ ഏജെന്റുകളായ താരങ്ങളെ ടീമിലെത്തിക്കാൻ ട്രാൻസ്ഫർ വിൻഡോ തടസ്സമല്ല. ഏത് സമയത്തും ഇപ്പോൾ വേണമെങ്കിലും ഇത്തരത്തിൽ ഫ്രീ ഏജെന്റുകളെ സൈൻ ചെയ്യാൻ സാധിക്കും.
ഐഎസ്എൽ ക്ലബ്ബുകൾ വിദേശ താരങ്ങളെ സ്വന്തമാക്കുന്നത് ഇത്തരത്തിലുള്ള ഫ്രീ – ഏജന്റ് നിയമം ഉപയോഗിച്ചാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഐഎസ്എല്ലിൽ വിദേശ താരങ്ങളെ ട്രാൻസ്ഫർ തുക നൽകി കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇന്ത്യൻ താരങ്ങളെ ട്രാൻസ്ഫർ തുക നൽകി കൈമാറുണ്ട്. ഇന്ത്യയിൽ ട്രാൻസ്ഫർ വിൻഡോ പ്രധാനമായും ഉപയോഗിക്കുന്നത് ഇന്ത്യൻ താരങ്ങളെ കൈമാറാനാണ്.
ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതിനാൽ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ ഒരൊറ്റ ഇന്ത്യൻ ക്ലബ്ബിനും ട്രാൻസ്ഫർ തുക മുടക്കി താരങ്ങളെ ഈ സമയത്ത് കൈമാറാൻ സാധിക്കില്ല. അതിനായി ജനുവരി വരെ കാത്തിരിക്കണം. ജനുവരി ഒന്ന് മുതൽ ജനുവരി 31 വരെയാണ് വിന്റർ ട്രാൻസ്ഫർ വിൻഡോ.
അതായത് കേരളാ ബ്ലാസ്റ്റേഴ്സിന് ഇനി ഏതെങ്കിലും ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കണമെങ്കിൽ, ഫ്രീ ഏജന്റായ താരങ്ങളെ മാത്രമേ ഇനി സൈൻ ചെയ്യാൻ കഴിയുകയുള്ളു. കൂടാതെ ലോൺ അടിസ്ഥാനത്തിലും താരങ്ങളെ വാങ്ങിക്കുന്നതിൽ തടസ്സമില്ല. അതിനാൽ ബ്ലാസ്റ്റേഴ്സിലേക്ക് ഇനിയും ഫ്രീ ഏജന്റ് മുഖേനയോ ലോൺ വഴി മുഖേനയോ താരങ്ങൾ എത്തിയേക്കാം.
Will there be more Indian signings at Kerala Blasters?
