നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിര താരങ്ങളിൽ ഒരാളാണ് ലിവർപൂളിന്റെ ഹോളണ്ട് താരം വിർജിൽ വാൻ ഡൈക്ക്. നിലവിൽ താരത്തിന്റെ കരാർ ലിവർപൂളുമായി ഈ സീസൺ അവസാനത്തോടെ അവസാനിക്കുകയാണ്.
ഈയൊരു സമയം മുതലെടുത്ത് താരത്തെ സ്വന്തമാക്കാനായി രംഗത്ത് വന്നിരിക്കുകയാണ് വമ്പന്മാരായ റയൽ മാഡ്രിഡ്, അറ്റ്ലെറ്റികൊ മാഡ്രിഡ്, ബയേൺ മ്യുണിച്ച്.
നിലവിൽ ഈ മൂന്ന് ക്ലബ്ബുകൾക്കും വിർജിൽ വാൻ ഡൈക്കിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. എന്നാൽ താരം ഇതുവരെ ഈ ഓഫറുകളോട് പ്രതികരിച്ചിട്ടില്ല. അഭ്യൂഹങ്ങൾ പ്രകാരം വാൻ ഡൈക്ക് ലിവർപൂൾ വിട്ടേക്കുമെന്നാണ്.
അങ്ങനെയാണേൽ നിലവിൽ വന്ന മൂന്ന് ക്ലബ്ബുകൾക്ക് പുറമെ, മറ്റ് പ്രമുഖ ക്ലബ്ബുകളും താരത്തെ സ്വന്തമാക്കാനായി രംഗത്ത് വന്നേക്കും. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.
IMAGE CREDITS:- la liga, Premier league