കഴിഞ്ഞ 18 വർഷത്തെ കാത്തിരിപ്പിന് വിരാമം നൽക്കാൻ പറ്റിയ അവസരമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന് മുൻപിലുള്ളത്. ഇന്ന് നടക്കാനിരിക്കുന്ന ഫൈനലിൽ പഞ്ചാബിനെ തോൽപ്പിക്കാൻ സാധിച്ചാൽ തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം ഉയർത്താം.
ഇപ്പോളിത ഫൈനലിന് മുന്നോടിയായി RCB ആരാധകരെ സംബന്ധിച്ചെടുത്തോളം ഒരു സന്തോഷക്കരമായ അപ്ഡേറ്റ് വരുകയാണ്. ഫൈനലിൽ RCB യുടെ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ടിം ഡേവിഡ് കളിക്കാൻ സാധ്യതയുണ്ട്.
ഫൈനലിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ ടിം ഡേവിഡിന്റെ ലഭ്യതയെ കുറിച്ച് ചോദിച്ചപ്പോൾ ക്യാപ്റ്റൻ രജത് പട്ടീദാർ പറഞ്ഞത് ഇങ്ങനെയാണ്. ഡോക്ടർമാർ അവിടെയുണ്ട്. ഇന്ന് വൈകുന്നേരം താരത്തിന്റെ ലഭ്യതയെ കുറിച്ച് ഞങ്ങൾ അറിയും” എന്നാണ്.
അതോടൊപ്പം ലഭിക്കുന്ന മറ്റ് ചില റിപ്പോർട്ടുകൾ പ്രകാരം ടിം ഡേവിഡ് കളിക്കാൻ തന്നെയാണ് സാധ്യത എന്നാണ്. എന്തിരുന്നാലും താരം തിരിച്ചു വരുകയാണേൽ അത് RCBക്ക് ഏറെ ഗുണക്കരമാക്കുമെന്ന് നിഷ്സംശയം പറയാം.