Indian Super LeagueKBFC

പുതിയ ക്ലബ്ബായി; തോമസ് ഇനി എതിരാളികളുടെ തട്ടകത്തിൽ

അതേ സമയം, തോമസ് സമീപ കാലത്തായി ഫിഫ പ്രൊ ലൈസൻസ് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് അദ്ദേഹം മുഖ്യപരിശീലകനായി മറ്റൊരു ക്ലബ്ബിലേക്ക് പോകുന്നത്.

ബ്ലാസ്റ്റേഴ്‌സ് താൽകാലിക പരിശീലകൻ തോമസ് ചോഴ്സ് ഇനി എതിരാളികളുടെ തട്ടകത്തിൽ. തോമസ് മറ്റൊരു ഐഎസ്എൽ ക്ലബ്ബുമായി കരാർ ഒപ്പിടാൻ ഒരുങ്ങുന്നതായി പ്രമുഖ മാധ്യമമായ 90nd stoppage റിപ്പോർട്ട് ചെയ്യുന്നു.

ഹൈദരാബാദ് എഫ്സിയുമായി അദ്ദേഹം വാക്കാൽ ധാരണയിലെത്തിയതായും ഒന്നിൽ കൂടുതൽ വർഷത്തെ കരാറിൽ ഒപ്പിടാൻ അദ്ദേഹം ഒരുങ്ങുന്നതുമായാണ് റിപ്പോർട്ട്‌.മുഖ്യപരിശീലകനായിട്ടാണ് അദ്ദേഹം ഹൈദരാബാദിൽ എത്തുക.

അതേ സമയം, ബ്ലാസ്റ്റേഴ്‌സുമായി നീണ്ട അഞ്ച് വർഷത്തെ ബന്ധമാണ് അദ്ദേഹം ഒഴിവാക്കുന്നത്. മെയ്‌ മാസത്തോട് കൂടി ബ്ലാസ്റ്റേഴ്‌സിൽ കരാർ അവസാനിക്കുന്ന തോമസിന് ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകിയിരുന്നില്ല.

അതേ സമയം, തോമസ് സമീപ കാലത്തായി ഫിഫ പ്രൊ ലൈസൻസ് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് അദ്ദേഹം മുഖ്യപരിശീലകനായി മറ്റൊരു ക്ലബ്ബിലേക്ക് പോകുന്നത്.

അതേ സമയം സൂപ്പർ കപ്പിൽ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിനോടപ്പം ഉണ്ടാവാൻ സാധ്യതയില്ല.