CricketCricket LeaguesIndian Premier LeagueSports

ദുരന്തം ഫിനിഷറും മഹാദുരന്ത ഡെത്ത് ഓവർ സ്പെഷലിസ്റ്റും; രാജസ്ഥാനെ തോൽപ്പിച്ചത് രണ്ട് വില്ലന്മാർ; പ്രധാന വില്ലൻ ദ്രാവിഡ്…

രാജസ്ഥാന്റെ പരാജയകാരണം ഇവർ രണ്ട് പേർ മാത്രമല്ല, രാഹുൽ ദ്രാവിഡിന്റെ തെറ്റായ നയങ്ങൾ ഇതിനോക്കെയും കാരണമാണ്. കൂടാതെ ലേലത്തിലും റിറ്റൻഷനിലും ടീം പിഴവുകളാണ് ഇന്ന് റോയൽസ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

രാജസ്ഥാൻ റോയൽസ് സീസണിലെ എട്ടാം മത്സരത്തിൽ പരാജയപ്പെട്ടിരിക്കുകയാണ്. ഇന്നലെ ലക്നൗ ഉയർത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുര്‍ന്ന റോയല്‍സിനു അഞ്ചു വിക്കറ്റിനു 178 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. വിജയം ഉറപ്പാക്കിയെങ്കിലും അവസാന ഘട്ടത്തിൽ മത്സരം രാജസ്ഥാന്റെ കൈയ്യിൽ നിന്നും നഷ്ടമാവുകയായിരുന്നു. നേരത്തെ ഡെൽഹിക്കെതിരെയും സമാനരീതിയിൽ വിജയം ഉറപ്പാക്കിയതിന് ശേഷമാണ് രാജസ്ഥാൻ തോറ്റത്. ഈ രണ്ട് മത്സരങ്ങളിലും സമാനപ്രകടനം കാഴ്ച്ച വെച്ച രണ്ട് താരങ്ങൾ തന്നെയാണ് രാജസ്ഥാൻ തോൽക്കാൻ കാരണം.

പേസർ സന്ദീപ് ശർമയാണ് ആദ്യത്തെ വില്ലൻ. ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായി രാജസ്ഥാൻ കൊണ്ട് നടക്കുന്ന സന്ദീപ് അവസാന രണ്ട് കളികളിലും വൻ ദുരന്തമായിരുന്നു. ഇന്നലെ ലക്നൗവിനെതിരെ അവസാന ഓവറിൽ 27 റൺസാണ് താരം വിട്ട് കൊടുത്തത്.അവസാന ഓവർ താരം കൃത്യമായി നിയന്ത്രിച്ചിരുന്നെങ്കിൽ ലക്നൗവിന്റെ സ്‌കോർ 160 ന് മുകളിൽ കയറില്ലായിരുന്നു.

എന്നാൽ അവസാന ഓവറുകളിൽ താരം റൺസ് വാരിക്കോരി ഇതാദ്യമായല്ല. ഡൽഹിക്കെതിരെ അവസാന ഓവറിൽ 19 റൺസാണ് താരം വഴങ്ങിയത്. ഇതിൽ ഒട്ടനവധി എക്സ്ട്രാസുകളും ഉണ്ടായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും സന്ദീപ് അവസാന ഓവറുകളിൽ കൃത്യമായി പന്തെറിഞ്ഞിരുന്നുവെങ്കിൽ രണ്ട് വിജയങ്ങൾ രാജസ്ഥാന്റെ പോക്കറ്റിൽ ഉണ്ടായിരുന്നെനേ..

രണ്ടാമത്തെ വില്ലൻ 14 കോടിക്ക് നിലനിർത്തിയ ധ്രുവ് ജ്യൂറേൽ ആണ്. രാജസ്ഥാൻ നിരയിൽ ഫിനിഷിങ് റോളിൽ ബാറ്റ് ചെയ്യുന്ന ജ്യൂറേൽ അവസാന രണ്ട് മത്സരങ്ങളിൽ ദുരന്തമായി. ഡൽഹിക്കെതിരെ നിർണായകമായ റൺ ഓടാൻ താരം കൂട്ടാക്കാത്തത് തോൽവിക്ക് കാരണമായിരുന്നു. ഇന്നലെ ഫിനിഷർ റോളിലെത്തിയ താരം അഞ്ച് പന്തിൽ നേടിയത് ആറ് റൺസ് മാത്രമാണ്.

രാജസ്ഥാന്റെ പരാജയകാരണം ഇവർ രണ്ട് പേർ മാത്രമല്ല, രാഹുൽ ദ്രാവിഡിന്റെ തെറ്റായ നയങ്ങൾ ഇതിനോക്കെയും കാരണമാണ്. കൂടാതെ ലേലത്തിലും റിറ്റൻഷനിലും ടീം പിഴവുകളാണ് ഇന്ന് റോയൽസ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്.