കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് സൈസ് കുറയ്ക്കുന്നതിന്റെ ഭാഗമായി ചില താരങ്ങളെ കൈവിടാനും ലോൺ ഡീലിൽ അയക്കാനും ഉദ്ദേശിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അതിനെ സാധുകരിച്ച് രണ്ട് യുവതാരങ്ങളെ റിലീസ് ചെയ്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.
ALSO READ: ആഷിഖിന്റെ ബ്ലാസ്റ്റേഴ്‌സ് വിരോധം വെറുതെയല്ല; കാരണമുണ്ട്..
പ്രതിരോധതാരം പ്രബീർ ദാസ്, മുന്നേറ്റ താരം ബികാഷ് സിങ് എന്നിവരുമായാണ് ബ്ലാസ്റ്റേഴ്‌സ് കരാർ അവസാനിപ്പിച്ചത്. ക്ലബ് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരിക്കുകയാണ്.
ALSO READ: ‘ഞങ്ങൾക്ക് ഐഎസ്എൽ കളിക്കണം’; ആഗ്രഹം പരസ്യമാക്കി ഐ- ലീഗ് ക്ലബ്
2023 മുതൽ ബ്ലാസ്റ്റേഴ്സിനൊടൊപ്പം ഭാഗമായ താരമാണ് പ്രബീർ ദാസ്. ബ്ലാസ്റ്റേഴ്സിനായി ഒമ്പത് മത്സരങ്ങളും താരം കളിച്ചിരുന്നു. എന്നാൽ ഫിറ്റ്നസ് പ്രശ്നമാണ് താരത്തെ പ്രധാനമായും അലട്ടിയത്. ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്ത മറ്റൊരു താരമായ ബികാഷ് സിങ് ആവട്ടെ ബ്ലാസ്റ്റേഴ്സിന്റെ കരാർ പ്രകാരം രണ്ട് സീസണുകളിൽ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്നെങ്കിലും രണ്ട് സീസണുകളിലും താരത്തെ ബ്ലാസ്റ്റേഴ്‌സ് മുഹമ്മദൻസ് എസ്സിയിലേക്ക് ലോണിൽ അയക്കുകയായിരുന്നു. ഒരൊറ്റ മത്സരം പോലും അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിയ്ക്കാൻ സാധിച്ചിരുന്നില്ല.
