Uncategorized

മെസ്സി ഇന്റർ മിയാമി വിടുമോ, ബാർസയിലേക്ക് തിരകെ എത്തുമോ, ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ..

ഈ വർഷം ഡിസംബറിൽ ഇന്റർ മിയാമിയിലെ താരത്തിന്റെ കരാർ അവസാനിക്കും. താരം കരാർ പുതുക്കിയില്ലെങ്കിൽ ബാർസയിലേക്ക് എത്താൻ സാധ്യത കുറവാണെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ക്ലബ്‌ പ്രസിഡന്റ്‌ ലപോർട്ടയുമായി ഉണ്ടായ പ്രശ്നങ്ങൾ തന്നെയാണ് ഇതിന് കാരണം.പക്ഷെ ഇതിനെ പറ്റി പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനൊ ഒരു റിപ്പോർട്ട്‌ പുറത്ത് വിട്ടിട്ടുണ്ട്.

ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് ലയണൽ മെസ്സി. ഫുട്ബോളിൽ അദ്ദേഹത്തിന് തെളിയിക്കാനായി ഒന്നും തന്നെയില്ല. താരം നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് പന്ത് തട്ടുന്നത്. കഴിഞ്ഞ ദിവസം പി എസ് ജി യോട് തോറ്റു ക്ലബ്‌ ലോകക്കപ്പിൽ നിന്ന് പുറത്തായത്തോടെ മെസ്സി ക്ലബ്‌ വിടുമെന്ന് ശക്തമായ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 2026 ലോകക്കപ്പ് മുമ്പിൽ കണ്ട് ശക്തമായ ഒരു ലീഗിലേക്ക് താരം എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഈ വർഷം ഡിസംബറിൽ ഇന്റർ മിയാമിയിലെ താരത്തിന്റെ കരാർ അവസാനിക്കും. താരം കരാർ പുതുക്കിയില്ലെങ്കിൽ ബാർസയിലേക്ക് എത്താൻ സാധ്യത കുറവാണെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ക്ലബ്‌ പ്രസിഡന്റ്‌ ലപോർട്ടയുമായി ഉണ്ടായ പ്രശ്നങ്ങൾ തന്നെയാണ് ഇതിന് കാരണം.പക്ഷെ ഇതിനെ പറ്റി പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനൊ ഒരു റിപ്പോർട്ട്‌ പുറത്ത് വിട്ടിട്ടുണ്ട്.

ഇന്റർ മിയാമിക്ക് മെസ്സി തുടരണം എന്ന് തന്നെയാണ് ആഗ്രഹം. നിലവിൽ മെസ്സിക്കും ക്ലബ്ബിൽ തുടരണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ എത്ര നാളത്തെ കരാറാണ് ലഭിക്കുന്നത് എന്ന് അനുസരിച്ചിരിക്കും തീരുമാനങ്ങൾ എന്ന് ഫാബ്രിസിയോയുടെ റിപ്പോർട്ടിൽ പറയുന്നു.