CricketIndian Cricket TeamSports

കോഹ്ലിയും വിരമിക്കുന്നു; ബിസിസിഐയോട് നിലപാടറിയിച്ചു

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ കോഹ്ലി ആഗ്രഹിക്കുന്നതായും ഇക്കാര്യം താരം ബിസിസിഐയെ അറിയിക്കുകയും ചെയ്തതതായി പ്രസ്തുത റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തീരുമാനം പുനഃപരിശോധിക്കാൻ ബിസിസിഐ വക്താക്കൾ കൊഹ്‌ലിയോട് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയിതാ ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയും വിരമിക്കൽ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ കോഹ്ലി ആഗ്രഹിക്കുന്നതായും ഇക്കാര്യം താരം ബിസിസിഐയെ അറിയിക്കുകയും ചെയ്തതതായി പ്രസ്തുത റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തീരുമാനം പുനഃപരിശോധിക്കാൻ ബിസിസിഐ വക്താക്കൾ കൊഹ്‌ലിയോട് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ രോഹിത് ശർമയ്‌ക്കൊപ്പം കോഹ്ലി ടി20യിൽ നിന്നും വിരമിച്ചിരുന്നു. ടി20 കിരീട നേട്ടത്തിന് പിന്നാലെയാണ് രോഹിതും കോഹ്‌ലിയും വിരമിച്ചത്. സമാന പാത തന്നെയാണോ ഇരുവരും ടെസ്റ്റ് ഫോർമാറ്റിലും സ്വീകരിക്കാൻ ഒരുങ്ങുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.

അതേ സമയം, അടുത്ത മാസം ഇന്ത്യൻ ഇംഗ്ലണ്ട് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോകുന്നുണ്ട്. അതിനായി ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനായി ബിസിസിഐ അടുത്ത ദിവസങ്ങളിൽ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ കൊഹ്‌ലിയെ സ്‌ക്വാഡിൽ ഉൾപ്പെടുത്തണോ എന്ന കാര്യം ബിസിസിഐ ആലോചിക്കും. താരം ടെസ്റ്റിൽ നിന്നും വിരമിക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതിനെ സാഹചര്യത്തിലാണ് ബിസിസിഐ ഇക്കാര്യം ചർച്ച ചെയ്യുക.

ജൂൺ 20 നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലെ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. അഞ്ച് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്നതാണ് പരമ്പര.