അങ്ങനെ ഒട്ടേറെ പ്രതിസന്ധികൾക്കിടയിൽ കേരള ബ്ലാസ്റ്റേഴ്സ് 2025-26 സീസണിലെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തിൽ കരുത്തന്മാരായ മുംബൈ സിറ്റി എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് രാത്രി 7:30ക്കാണ് കിക്ക്ഓഫ്.
KBFC vs MCFC മത്സരം തത്സമയം എവിടെ കാണാം?
ഒട്ടേറെ ആരാധകരുടെ സംശയമാണ് 2025-26 സീസണിലെ മത്സരങ്ങൾ എവിടെ തത്സമയം കാണാമെന്നത്. ഈ സീസണിലെ എല്ലാ മത്സരങ്ങളും ആരാധകർക്ക് ഫാൻകോഡ് ആപ്പ് വഴി തത്സമയം ഓൺലൈൻ സ്ട്രീമിങിലൂടെ കാണാം.
എന്നാൽ ഫാൻകോഡ് വഴി ആരാധകർക്ക് മത്സരങ്ങൾ ഫ്രീയായി കാണാൻ പറ്റില്ല. സബ്സ്ക്രിപ്ഷൻ എടുത്താൽ മാത്രമേ ആരാധകർക്ക് മത്സരങ്ങൾ കാണാൻ കഴിയുകയുള്ളു. ഐഎസ്എൽ പാസ്സിന് 299രൂപയും, ടീം പാസ്സിന് 149 രൂപയുമാണ് വരുന്നത്. ഇനി ഒരു മത്സരം മാത്രം കാണാനായി 25 രൂപ നൽകിയും ആരാധകർക്ക് മത്സരം കാണാൻ കഴിയുന്നതാണ്.
ടിവി ടെലികാസ്റ്റിംഗായി മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുക സോണി സ്പോർട്സ് ടെൻ 2വിലാണ്. മത്സരം ഹിന്ദി, മലയാളം, ഇംഗ്ലീഷ്, ബംഗാളി, തമിഴ് കമന്ററിയോടെ ലഭ്യമായിരിക്കും.
