സൂപ്പർ കപ്പിലെ ആദ്യ പോരാട്ടത്തിൽ രാജസ്ഥാൻ യൂണൈറ്റഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചെങ്കിലും മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ പറ്റി ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നു. ആധികാരിക വിജയം പ്രതീക്ഷിച്ച ആരാധകർക്ക് ഒരു ‘തട്ടി മുട്ടി’ ജയം മാത്രമാണ് ലഭിച്ചത്. താരങ്ങളുടെ ശരാശരിയ്ക്കും താഴെയുള്ള പ്രകടനത്തെ കൂടാതെ ചർച്ചയായ മറ്റൊരു ഘടകമാണ് പോർച്ചുഗീസ് മുന്നേറ്റ താരം ടിയാഗോ ആൽവസിന്റെ അസാനിധ്യം. ടീമിന്റെ സബ്സ്റ്റിറ്റ്യൂഷൻ സ്‌ക്വാഡിൽ പോലും താരമുണ്ടായിരുന്നില്ല. ഇതോടെയാണ് താരത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നത്. ഇപ്പോഴിതാ അക്കാര്യത്തിൽ ഒരു വ്യക്തമായ ഉത്തരം നൽകിയിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ.
ALSO READ: ഇവരെന്ന് നന്നാവും; മോശം പ്രകടനം തുടർന്ന് 2 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ…
എന്ത് കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ടിയാഗോയെ കളിപ്പിച്ചില്ല എന്ന ഒരു ആരാധകന്റെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. ടിയാഗോയെ സ്‌ക്വാഡിൽ ഉൾപ്പെടുത്തത് ‘ഒരു മുൻകരുതൽ’ എന്ന നിലയിൽ മാത്രമാണ് എന്നാണ് മാർക്കസ് ഇതിന് നൽകിയ മറുപടി.
ALSO READ: തിളങ്ങിയത് 4 താരങ്ങൾ മാത്രം; ബാക്കിയുള്ളവർ ശരാശരിക്ക് താഴെ; റേറ്റിംഗ് കാണാം
താരത്തിന് ചെറിയ രീതിയിൽ പരിക്കുണ്ടെന്നും അതിനാൽ പരിക്ക് വഷളാവാതിരിക്കാൻ പരിശീലകൻ ഡേവിഡ് കറ്റാല സ്വീകരിച്ച ഒരു മുൻകരുതൽ നടപടി മാത്രമാണിതെന്നാണ് മാർക്കസിന്റെ അപ്‌ഡേറ്റിലൂടെ വ്യക്തമാവുന്നത്. അതിനാൽ താരം വരും മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിച്ചേക്കും.
