കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്റെ കിരീടം നേട്ടത്തിന്റെ ആഘോഷത്തിലാണ് ആരാധകർ. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരുപാടികളാണ് ഇന്ന് ബംഗളുരുവിൽ നടക്കാൻ ഇരുന്നത്.
ഉച്ചയോടെ ബംഗളുരുവിൽ തിരിച്ചെത്തിയ RCB ടീമിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ഇതിന് ശേഷം ഇന്ന് വൈകീട്ടത്തോടെ RCB യുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന പരുപാടിക്കിടെയാണ് വൻ ദുരന്തം അരങ്ങേറിയിരിക്കുന്നത്.
സ്റ്റേഡിയത്തിന്റെ പുറത്ത് തിക്കിലും തിരക്കിലും പ്പെട്ട് 11 പേര് മരണപ്പെട്ടിരിക്കുകയാണ്. അതോടൊപ്പം ഏകദേശം 50ന് മുകളിൽ ആരാധകർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 30000 കപ്പാസിറ്റിയിലുള്ള സ്റ്റേഡിയത്തിൽ ഇതിന്റെ ഇരട്ടിയിലധികം ആരാധകരാണ് വിരാട് കോഹ്ലി കിരീടം ഉയർത്തുന്നത് കാണാനെത്തിയത്.
വേണ്ടത്ര സുരക്ഷ പദ്ധതികളോ പോലീസ് സേവനമോ സജ്ജമാക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക്ക റിപ്പോർട്ടുകൾ വരുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്ത് വരുന്നതാണ്.