ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിൽ പ്ലേഓഫ് പോലും കാണാൻ കഴിയാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായിരിക്കുകയാണ്. ഇനി ബ്ലാസ്റ്റേഴ്‌സിന്റെയും ആരാധകരുടെയും പ്രതിക്ഷകളെല്ലാം സൂപ്പർ കപ്പിന് മേലാണ്.
ഇപ്പോളിത 2025 വർഷത്തെ സൂപ്പർ കപ്പിന്റെ വേദി ഔദ്യോഗികമായി തീരുമാനിച്ചിരിക്കുകയാണ്. ഈ കൊലവും സൂപ്പർ കപ്പ് ഒഡിഷയിൽ വെച്ച് തന്നെയായിരിക്കും നടക്കുക.
ഒഡിഷയിലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയമാണ് മത്സരങ്ങൾക്കായി തിരെഞ്ഞെടുത്തിയിരിക്കുന്നത്. ഏറ്റവും സാധ്യത സൂപ്പർ കപ്പ് ഏപ്രിൽ 18 മുതൽ 27 വരെ നടക്കുമെന്നാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക അപ്ഡേറ്റ് വരാനുണ്ട്.
ഐഎസ്എലിൽ നിന്നും ഐ-ലീഗിൽ നിന്നുമുള്ള ടീമുകളാണ് സൂപ്പർ കപ്പിൽ പങ്കെടുക്കുന്നത്. എന്തിരുനാലും ഒരു കിരീടമെന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മോഹം ഈയൊരു സൂപ്പർ കപ്പോടെ എങ്കിലും നേടാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.
