ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരം പരാജയപ്പെട്ടതോടെ ടീം ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് ഏറെ നിർണായകമാണ്. ജൂലായ് രണ്ടിന് എഡ്ജ്ബസ്റ്റണിൽ ആണ് രണ്ടാം ടെസ്റ്റ്. നിർണായകമായ രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇന്ത്യൻ ഇലവനിൽ 3 മാറ്റങ്ങളുണ്ടാവുമെന്നാണ് റിപ്പോർട്ട്. ആരൊക്കെയായിരിക്കും രണ്ടാം ടെസ്റ്റിൽ പുറത്തിരിക്കുക? പകരം ആര് വരും പരിശോധിക്കാം?
ജസ്പ്രീത് ബുംറ
മിന്നും ഫോമിലാണെങ്കിലും ജോലി ഭാരം പരിഗണിച്ച് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ബുംറ പരമ്പരയിൽ ആകെ 3 മത്സരങ്ങൾ മാത്രമേ കളിക്കുകയുള്ളു എന്ന കാര്യം ഗംഭീറും വ്യക്തമാക്കിയിരുന്നു. ഒന്നിടവിട്ട മത്സരങ്ങളിൽ ബുംറയെ കളിപ്പിക്കാനാണ് ഇന്ത്യയുടെ പ്ലാൻ. അതിനാൽ ആദ്യ ടെസ്റ്റ് കളിച്ച ബുംറ രണ്ടാം ടെസ്റ്റിന് ഉണ്ടാവില്ല.
രവീന്ദ്ര ജഡേജ
ലീഡ്‌സ് ടെസ്റ്റില്‍ ജഡേജയുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 11 റണ്‍സും രണ്ടാമിന്നിങ്‌സില്‍ 25 റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം. ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. സാഹചര്യത്തിൽ വാഷിങ്ടൺ സുന്ദറിനെയോ കുൽദീപ് യാദവിനെയോ ഇന്ത്യൻ രണ്ടാം ടെസ്റ്റിൽ പരിഗണിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്.
ശാര്‍ദുല്‍ താക്കൂര്‍
ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി അഞ്ച് റണ്‍സ് മാത്രം നേടിയ താരം രണ്ട് വിക്കറ്റുകളും വീഴ്ത്തി. മത്സരത്തില്‍ ആകെ 16 ഓവര്‍ മാത്രമാണ് താരം എറിഞ്ഞത്. നായകന്‍ ഗില്‍ താരത്തില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നില്ലെന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു. അതിനാൽ രണ്ടാം ടെസ്റ്റിൽ താക്കൂർ പുറത്തിറക്കും. പകരം നിതീഷ് റെഡി കളിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യത ഇലവൻ: ലോകേഷ് രാഹുൽ, യശ്വസി ജയ്‌സ്വാൾ, സായി സുദർശൻ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, കരുൺ നായർ, നിതീഷ് റെഡി, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസീദ് കൃഷ്ണ