Indian Super LeagueKBFC

ബ്ലാസ്റ്റേഴ്‌സ് വിട്ടു, പിന്നാലെ കരിയറിന്റെ മികച്ച ഫോമിൽ; 3 മുൻ വിദേശതാരങ്ങളെ കുറിച്ചറിയാം…

ബ്ലാസ്റ്റേഴ്‌സ് വിട്ട, നിലവിൽ കരിയറിന്റെ മികച്ച ഫോമിലുള്ള 4 മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കുറിച്ചറിയാം…

കരിയറിന്റെ പീക്ക് ടൈം കഴിഞ്ഞവരാണ് ഐഎസ്എല്ലിൽ എത്തുന്നത് എന്ന വിമർശനങ്ങൾ നേരത്തെ അവസാനിച്ചതാണ്.കാരണം കരിയറിന്റെ മികച്ച ഫോമിലുള്ള പല താരങ്ങളും ഐഎസ്എല്ലിലെത്താറുണ്ട്. ചിലർ ഐഎസ്എൽ വിട്ടാലും അവരുടെ മികച്ച പ്രകടനം തുടരാറുണ്ട്. അത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിട്ട, നിലവിൽ കരിയറിന്റെ മികച്ച ഫോമിലുള്ള 4 മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കുറിച്ചറിയാം…

ഉക്രൈൻ മിഡ്ഫീൽഡർ ഇവാൻ കലിയുഷ്‌നി തന്നെയാണ് പട്ടികയിലെ ഒന്നാമൻ. 2024 ൽ ഉക്രൈൻ ദേശീയ ടീമിനായി അരങ്ങേറ്റം നടത്തിയ കലിയുഷ്‌നി യുവേഫ നേഷൻസ് ലീഗിൽ ഉക്രൈന്റെ ആദ്യ ഇലവനിൽ സ്ഥിര സാന്നിധ്യമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഉക്രൈൻ ബെൽജിയത്തെ പരാജയപ്പെടുത്തിയപ്പോഴും കലിയുഷ്‌നി ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ഡി ബ്രൂയിൻ, ലുക്കാക്കു എന്നിവരെയാണ് ഈ ഡിഫൻസീവ് മിഡ്ഫീൽഡർ തളച്ചത് എന്ന് പറയുമ്പോൾ കാളിയൂഷ്നിയുടെ കരിയർ പീക്ക് എത്രത്തോളമെന്ന് ഊഹിക്കാമല്ലോ.

2018-19 സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച സ്ലോവേനിയൻ മുന്നേറ്റ താരം മറ്റെജ് പോപ്ലാറ്റിക്കാണ് പട്ടികയിലെ രണ്ടാമൻ. സ്ലോവേനിയൻ ക്ലബായ എൻകെ ബ്രാവോയ്ക്ക് വേണ്ടി കളിക്കുന്ന ഈ 32 കാരൻ സ്ലോവേനിയൻ പ്രവ ലീഗിൽ 24 മത്സരങ്ങളിൽ നിന്നും 10 ഗോളുകളാണ് അടിച്ച് കൂട്ടിയത്. ടീമിന്റെ സീസണിലെ ടോപ് സ്‌കോറർ കൂടിയാണ് പോപ്ലാന്റിക്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച ലിത്വാനിയൻ ദേശീയ ടീം നായകൻ ഫെഡോർ സെർണിച്ചാണ് പട്ടികയിലെ മൂന്നാമൻ. കഴിഞ്ഞ ദിവസം നടന്ന യുവേഫ നേഷൻസ് ലീഗിൽ പോളണ്ടിനെതിരെ കളിച്ച ഈ 33 കാരൻ മികച്ച പ്രകടനവും നടത്തിയിട്ടുണ്ട്.

32 കാരനായ മെസ്സി ബോളി നിലവിൽ ഐഎസ്എൽ ക്ലബ് ഈസ്റ്റ് ബംഗാളിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ ചൈനീസ് ക്ലബ് ഷിജാസുആങ് ഗോൺഫുവിന് വേണ്ടി കളിച്ച താരം 14 ഗോളുകൾ നേടി ക്ലബ്ബിന്റെ ടോപ് സ്‌കോറർ കൂടിയായിരുന്നു. അവിടെ നിന്നാണ് താരത്തെ ഈസ്റ്റ് ബംഗാൾ റാഞ്ചിയത്.