ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നോഹ സദൗയിയുടെ അവസാന നിമിഷ ഗോളിലായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.
അതോടൊപ്പം ഒഡിഷക്കെതിരായ മത്സരത്തിൽ ആരാധകർക്ക് ലൂണ-ഹെസ്സുസ് – നോഹ കൂട്ടുകെട്ടിൽ ഒരു തകർപ്പൻ ഗോളും നേടാൻ കഴിഞ്ഞിരുന്നു.
മത്സരത്തിന്റെ 73ആം മിനുട്ടിൽ പകരക്കാരനായി വന്ന ഹെസ്സുസ് ജിമിനെസായിരുന്നു ഈയൊരു ഗോൾ നേടിയത്. ലെഫ്റ്റ് വിങ്ങിൽ നിന്ന് ലൂണ ക്രോസ്സ് നൽക്കുകയും നോഹ അത് ഹെഡ് ചെയ്ത് ഹെസ്സുസിന് കൃത്യമായ രീതിയിൽ വെച്ച് കൊടുക്കുകയും, തകർപ്പൻ ഫിനിഷിങ്ങിലൂടെ ഹെസ്സുസ് ഗോൾ നേടൂകയായിരുന്നു.
എന്തിരുന്നാലും അവസാനം ഇവരുടെ കൂട്ടുകെട്ടിൽ ഗോൾ നേടിയത് ആരാധകർക്ക് ഏറെ സന്തോഷമായിട്ടുണ്ട്. ഇതേ കൂട്ടുകെട്ട് ബ്ലാസ്റ്റേഴ്‌സിന് അടുത്ത മത്സരങ്ങളിലും കൊണ്ടുവരാൻ സാധിച്ചാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും.