മിഖായേൽ സ്റ്റഹ്രയുടെ പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന പുതിയ പരിശീലകനാണ് ഡേവിഡ് കാറ്റല. കാറ്റലയ്ക്കൊപ്പം ബ്ലാസ്റ്റേഴ്‌സിൽ ട്രെങ്തനിങ് & കണ്ടീഷനിംഗ് കോച്ചായി റാഫ മോണ്ടിനെഗ്രയെയും മാനേജ്‍മെന്റ് സ്വന്തമാക്കിയിരുന്നു.
എന്നാൽ ഇപ്പോളിത റാഫ മോണ്ടിനെഗ്രെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. റാഫ തന്റെ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട കാര്യം ആരാധകരെ അറിയിച്ചത്.
അദ്ദേഹം എന്ത് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്ത് എന്നതിൽ വ്യക്തതയില്ല. കേരള ബ്ലാസ്റ്റേഴ്‌സിനും പരിശീലകൻ റാഫ മോണ്ടിനെഗ്രയ്ക്കും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് റാഫ തന്റെ സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചിട്ടുണ്ട്.
റാഫ മോണ്ടിനെഗ്രയുടെ സഹായത്തോടെയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സൂപ്പർ കപ്പിൽ പങ്കെടുത്തത്. എന്തിരുന്നാലും താരത്തിന്റെ വിടവാങ്ങൽ ആരാധകരിൽ ഒട്ടേറെ സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം കേരള ബ്ലാസ്റ്റേഴ്‌സ് ഉടൻ തന്നെ പുറത്ത് വിടുന്നതാണ്.
