FootballFootball LeaguesSports

MLS ന്റെ പേര് മാറുന്നു; മെസ്സിയുടെ ലീഗ് പുതിയ പേരിലേക്ക്

ലോകമെമ്പാടും 'ഫുട്ബോൾ' എന്ന് അറിയപ്പെടുന്ന കായികവിനോദം, വടക്കേ അമേരിക്കയിൽ 'സോക്കർ' എന്നാണ് അറിയപ്പെടുന്നത്. അതേസമയം, അമേരിക്കയിൽ 'ഫുട്ബോൾ' എന്നത് അമേരിക്കൻ ഫുട്ബോളിനെയാണ് ( റഗ്ബിയുമായി സാമ്യമുള്ള മത്സരം) സൂചിപ്പിക്കുന്നത്.

അമേരിക്കൻ ഐക്യനാടുകളിൽ ‘സോക്കർ’ എന്ന പേര് ‘ഫുട്ബോൾ’ എന്ന് മാറ്റാൻ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കാൻ താൻ തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്ത ഈ വാർത്ത മേജർ ലീഗ് സോക്കറിന്റെ (MLS) പേര് മാറ്റുന്നതുൾപ്പെടെയുള്ള വലിയ മാറ്റങ്ങൾക്ക് കളമൊരുക്കിയേക്കാം.

ലോകമെമ്പാടും ‘ഫുട്ബോൾ’ എന്ന് അറിയപ്പെടുന്ന കായികവിനോദം, വടക്കേ അമേരിക്കയിൽ ‘സോക്കർ’ എന്നാണ് അറിയപ്പെടുന്നത്. അതേസമയം, അമേരിക്കയിൽ ‘ഫുട്ബോൾ’ എന്നത് അമേരിക്കൻ ഫുട്ബോളിനെയാണ് ( റഗ്ബിയുമായി സാമ്യമുള്ള മത്സരം) സൂചിപ്പിക്കുന്നത്. ഈ ആശയക്കുഴപ്പം കാലങ്ങളായി നിലനിൽക്കുന്ന ഒരു ചർച്ചാ വിഷയമാണ്.

പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോൾ ട്രംപ് ഇത്തരം അപ്രതീക്ഷിത തീരുമാനങ്ങൾ എടുക്കുന്നതിൽ മടി കാണിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഈ പ്രസ്താവന അമേരിക്കൻ ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഇങ്ങനെയൊരു മാറ്റം സാധ്യമാവുമോ എന്നതും ഉറ്റുനോക്കപ്പെടുന്നു.

ട്രംപിന്റെ ഈ നിർദ്ദേശം ഒരു എക്സിക്യൂട്ടീവ് ഉത്തരവായി മാറുകയാണെങ്കിൽ, അത് അമേരിക്കൻ ഫുട്ബോളിന്റെ ചരിത്രപരമായ ഒരു മാറ്റമായിരിക്കും. മേജർ ലീഗ് സോക്കർ ഉൾപ്പെടെയുള്ള എല്ലാ സോക്കർ ലീഗുകളും ക്ലബ്ബുകളും തങ്ങളുടെ പേരുകൾ ‘ഫുട്ബോൾ’ എന്ന് മാറ്റാൻ നിർബന്ധിതരാകും. മേജർ ലീഗ് ഫുട്ബോൾ എന്ന പേരിലേക്ക് ലീഗ് മാറാൻ സാധ്യതയുണ്ട്.

ഈ മാറ്റം അമേരിക്കയിൽ സോക്കറിന്റെ പ്രചാരണത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഒരുവശത്ത് ലോകനിലവാരമുള്ള പേരുമായി യോജിക്കുന്നതിലൂടെ ആഗോള സ്വീകാര്യത വർധിക്കാമെങ്കിലും, മറുവശത്ത് കാലങ്ങളായി ഉപയോഗിച്ചുവരുന്ന പേര് മാറ്റുന്നത് ചില ആശയക്കുഴപ്പങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കും.