Cricketicc Cricket World CupSports

2031 വരെയുള്ള ഐസിസി ഇവന്റുകൾ നടക്കുന്നത് ഏതൊക്കെ രാജ്യങ്ങളിൽ? അറിയാം!

ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന ഒട്ടേറെ ടൂർണമെന്റുകളാണ് അടുത്ത 6 വർഷത്തിൽ നടക്കാനിരിക്കുന്നത്. വിവിധ രാജ്യങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിക്കുമ്പോൾ, ഇന്ത്യയും ഇംഗ്ലണ്ടും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കൂടുതൽ ടൂർണമെന്റുകൾ ലഭിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) 2031 വരെയുള്ള പ്രധാന പുരുഷ ടൂർണമെന്റുകളുടെ വേദികളുടെ കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന ഒട്ടേറെ ടൂർണമെന്റുകളാണ് അടുത്ത 6 വർഷത്തിൽ നടക്കാനിരിക്കുന്നത്. വിവിധ രാജ്യങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിക്കുമ്പോൾ, ഇന്ത്യയും ഇംഗ്ലണ്ടും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കൂടുതൽ ടൂർണമെന്റുകൾ ലഭിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

2026-ലെ ടി20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് നടക്കുന്നത്. ഇതുടർന്ന് 2027-ലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇംഗ്ലണ്ടിൽ നടക്കും. അതേവർഷം ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കും. ഇത് ആഫ്രിക്കൻ ക്രിക്കറ്റിന് വലിയ ഉത്തേജനം നൽകും.

2028-ലെ ടി20 ലോകകപ്പ് ഓസ്ട്രേലിയയും ന്യൂസിലാൻഡും ചേർന്നാണ് നടത്തുന്നത്. 2029-ലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് തന്നെയായിരിക്കും ആതിഥേയർ. അതേവർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത് ക്രിക്കറ്റിന്റെ സ്വന്തം നാടായ ഇന്ത്യയാണ്.

2030-ലെ ടി20 ലോകകപ്പ് ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട്ട്ലൻഡ് എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്നാണ് നടത്തുന്നത്. ഇത് യൂറോപ്പിൽ ക്രിക്കറ്റിന്റെ പ്രചാരത്തിന് വലിയ സഹായകമാകും. 2031-ലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് വേദിയാകും. 2031-ലെ ഏകദിന ലോകകപ്പിന് ഇന്ത്യയും ബംഗ്ലാദേശും ചേർന്നാണ് ആതിഥേയത്വം വഹിക്കുന്നത്.

ഈ പ്രഖ്യാപനങ്ങൾ ക്രിക്കറ്റ് ലോകത്ത് വലിയ ആവേശമുയർത്തിയിരിക്കുകയാണ്. വരും വർഷങ്ങളിൽ ലോകോത്തര ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആരാധകർക്ക് കാത്തിരിക്കാം.