FootballReal Madrid

റയലും വിനീഷ്യസും തമ്മിൽ തർക്കം; കരാർ ചർച്ചകൾ നിർത്തിവെച്ചു, കാരണം ഇതാണ്…

ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറും റയൽ മാഡ്രിഡ്‌ മാനേജ്‍മെന്റും തമ്മിൽ വാക്ക് തർക്കം. താരത്തിന്റെ പുതിയ ഡിമാൻഡുകൾ റയൽ മാഡ്രിഡ്‌ നിരസിച്ചത്തോടെ, താരം കരാർ പുതുക്കലുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 

റയൽ മാഡ്രിസിന്റെ ഫ്രഞ്ച് മുന്നേറ്റ താരം കയ്ലിയൻ എംബാപ്പെ ലഭിക്കുന്ന അത്രത്തോളം സാലറി വിനീഷ്യസിനും ലഭിക്കണമെന്നായിരുന്നു താരത്തിന്റെ ഡിമാൻഡ്. എന്നാൽ ഈയൊരു ഡിമാൻഡ് റയൽ നിരസിച്ചിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി താരം കാഴ്ച്ചവെക്കുന്ന മോശം പ്രകടനം മൂലമാണ് റയൽ താരത്തിന്റെ ഡിമാൻഡുകൾ അംഗീകരിക്കാത്തത്. താരം വീണ്ടും മികച്ച ഫോമിലെത്തുക്കുകയാണെങ്കിൽ ഈ കാര്യങ്ങൾ ആലോചിക്കാമെന്നാണ് റയലിന്റെ സൈഡ്.

https://twitter.com/deadlinedaylive/status/1946928328658637103?s=46