റയൽ മാഡ്രിഡ് താരം റോഡ്രിഗോ പ്രീമിയർ ലീഗിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി പുതിയ റിപ്പോർട്ട്. ലിവർപൂളോ ആഴ്സനലോ അല്ല, മറിച്ച് ടോട്ടൻഹാമുമായിട്ടാണ് റോഡ്രിഗോ പ്രാഥമിക ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്.
ട്രാൻസ്ഫർ വിദഗ്ധനായ റാമോൺ അൽവാരസ് എംഎം ആണ് ഈ വാർത്ത പുറത്തുവിട്ടത്. ടോട്ടൻഹാമുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, റോഡ്രിഗോയുടെ പ്രഥമ താൽപ്പര്യം ലിവർപൂളിൽ ചേരാനാണ്. എന്നാൽ ലിവർപൂൾ ശക്തമായ നീക്കം നടത്തതാണ് താരം നിലവിൽ സ്പർസുമായി ചർച്ച ആരംഭിക്കാൻ കാരണം.
റോഡ്രിഗോയെപ്പോലെ ഒരു യുവ പ്രതിഭയ്ക്ക് ഇംഗ്ലീഷ് ലീഗിൽ വലിയ ഡിമാൻഡാണ്.ടോട്ടൻഹാമിന് റോഡ്രിഗോയെ ലഭിച്ചാൽ അത് ടീമിന് വലിയ മുതൽക്കൂട്ടാകും. എന്നാൽ താരത്തിന്റെ താൽപ്പര്യം ഇപ്പോഴും ലിവർപൂളായതിനാൽ, അന്തിമ തീരുമാനം ആരായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
വരും ദിവസങ്ങളിൽ റോഡ്രിഗോയുടെ ഭാവിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
വമ്പൻ താരനിരയ്ക്കിടയിൽ റയലിൽ അവസരം കുറഞ്ഞതാണ് താരത്തെ റയൽ വിടാൻ പ്രേരിപ്പിക്കുന്നത്. അതേ സമയം 100 മില്യണിൽ കുറഞ്ഞ ട്രാൻസ്ഫർ ഇടപാടിന് തയാറല്ലെന്നാണ് റയലിന്റെ നിലപാട്.
