Aavesham CLUB FeaturedAavesham CLUB GlobalFootball

അവസാനം ആ പേരിലേക്ക് ജമീൽ ഇന്ത്യൻ കോച്ചായി വരുന്നു

നിലവിൽ അവസാനത്തിലേക്ക് സ്റ്റീഫൻ കോൺസ്റ്റന്റിനും,ടെർകോവിച്ചുമാണ് ജമീലിന് പുറമെയുള്ള ലിസ്റ്റിൽ ഇടം പിടിച്ചവർ.എന്നാൽ സാമ്പത്തിക ലാഭവും,ഇന്ത്യകാരൻ എന്ന പരിഗണനയും കിട്ടിയാൽ ജമീൽ തന്നെ വരും എന്നാണ് റിപ്പോർട്ട്.

കാത്തിരിപ്പിന് വിരാമം ആവുന്നു ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി ഒരു ഇന്ത്യകാരൻ തന്നെ വരുന്നു ഖാലിദ് ജമീൽ ഐ എസ് എല്ലിൽ അടക്കം മികച്ച റെക്കോർഡുകൾ സ്വന്തം പേരിൽ ആക്കിയ ജമീലിന് തന്നെ നെറുക്ക് വീഴും എന്നാണ് പ്രതീക്ഷ.

നിലവിൽ അവസാനത്തിലേക്ക് സ്റ്റീഫൻ കോൺസ്റ്റന്റിനും,ടെർകോവിച്ചുമാണ് ജമീലിന് പുറമെയുള്ള ലിസ്റ്റിൽ ഇടം പിടിച്ചവർ.എന്നാൽ സാമ്പത്തിക ലാഭവും,ഇന്ത്യകാരൻ എന്ന പരിഗണനയും കിട്ടിയാൽ ജമീൽ തന്നെ വരും എന്നാണ് റിപ്പോർട്ട്.

മനോലോ മാർക്കസ് സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ കോച്ചിനായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ശ്രമം തുടങ്ങിയത് 171 ൽ പരം അപേക്ഷകൾ വന്നിരുന്നു.

അതിൽ സാവി അടക്കം വന്നു എന്ന് വ്യാജ വാർത്തകൾ പരന്നതോടെ ഇത് വലിയ പ്രചരണം ഉണ്ടാക്കി.