അങ്ങനെ ഒട്ടേറെ നാളത്തെ ആരാധകരുടെ ആശങ്ങൾക്ക് വിരാമം നൽകി കൊണ്ട് ഇന്ത്യൻ സുപ്പർ ലീഗ് 2025-26 സീസൺ നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ് AIFF പ്രസിഡന്റ് കല്യാൺ ചൗബേ.
വ്യാഴാഴ്ച നടന്ന AIFF, FSDL എല്ലാ ഐഎസ്എൽ ക്ലബ്ബുകളുടെ CEO മാർ തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഐഎസ്എൽ നടത്താൻ ധാരണയായത്. എന്നാൽ ഇത്തവണതെ ഇന്ത്യൻ ഫുട്ബോൾ കലണ്ടറിൽ ഒരു ട്വിസ്റ്റ് ഉണ്ട്.
ഐഎസ്എൽ മുൻപായി തന്നെ ഇത്തവണ സൂപ്പർ കപ്പ് നടത്തനാണ് AIFF ന്റെ നീക്കം. സൂപ്പർ കപ്പ് സെപ്റ്റംബർ രണ്ടാമതെയോ അല്ലെങ്കിൽ മൂന്നാം ആഴ്ചയോടെ തുടങ്ങനാണ് AIFF ആലോചിക്കുന്നത്.
നിലവിൽ ചില ക്ലബ്ബുകൾ പ്രീ-സീസൺആരംഭിച്ചിട്ടില്ല. ഈ ടീമുകൾക്ക് വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താൻ വേണ്ടിയാണ് സൂപ്പർ കപ്പ് ഇത്രയേറെ നീട്ടാൻ കാരണം. സൂപ്പർ കപ്പ് ആരംഭിക്കുന്ന തീയതിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വരും ആഴ്ചകളിൽ പുറത്ത് വരുന്നതാണ്.
