Footballindian super leagueKBFC

ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തുന്നു; ഒക്ടോബറിൽ ISL തുടങ്ങും, തീയതി ഏകദേശം സെറ്റ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഉണ്ടാവുമോ എന്ന സംശയത്തിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഓരോ അഭ്യൂഹങ്ങൾ വരുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല.

എന്നാൽ പുറത്ത് വരുന്ന ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം, ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഒക്ടോബർ 24 മുതൽ തുടങ്ങുമെന്നാണ്. ഇതുമായി ബന്ധപ്പെട്ട് എല്ലാ ISL ക്ലബ്ബുളോടും തങ്ങളുടെ സ്റ്റേഡിയത്തിന്റെ ലഭ്യത്തയെ കുറിച്ച് സ്ഥിതികരിക്കാൻ അധികൃതർ അറിയിച്ചിട്ടുണ്ട്. 

അതോടൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ മുന്നോടിയായി തന്നെ സൂപ്പർ കപ്പ് നടത്താനാണ് AIFF ഉദ്ദേശിക്കുന്നത്. ഇങ്ങനെയാണേൽ സെപ്റ്റംബർ അവസാനമോ ഒക്ടോബർ തുടക്കവുമായോ സൂപ്പർ ലീഗ് ആരംഭിക്കും. 

എന്തിരുന്നാലും ചില ക്ലബ്ബുകൾ ഐഎസ്എൽ നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ ട്രാൻസ്ഫർ നീക്കങ്ങൾക്ക് സജ്ജമാക്കാൻ സാധ്യതയില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരുന്നതാണ്.