CricketIndian Cricket TeamSports

ഗില്ലിനെയും അയ്യരെയുമല്ല, ഏകദിനത്തിൽ നായകനാക്കേണ്ടത് അവനെ; നിർദേശവുമായി റെയ്ന

ശുഭങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിലാണ് റെയ്നയുടെ ഈ അഭിപ്രായം.

രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യയുടെ അടുത്ത ഏകദിന ക്യാപ്റ്റന്‍ ആരായിരിക്കും എന്നതിനെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാണ്. ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നീ പേരുകളാണ് സജീവം. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു അഭിപ്രയാവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.

ഹര്‍ദിക് പാണ്ഡ്യയെ ആണ് സുരേഷ് റെയ്‌ന അടുത്ത ഏകദിന ക്യാപ്റ്റനായി കാണാൻ ആഗ്രഹിക്കുന്നത്. രോഹിത് വിരമിച്ച ശേഷം അദ്ദേഹത്തെ ടി-20 ക്യാപ്റ്റനായി നിയമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ സൂര്യകുമാര്‍ യാദവിനെയാണ് ക്യാപ്റ്റനാക്കിയെന്നും റെയ്ന പറഞ്ഞു.

ഇന്ത്യ വിജയിച്ച മൂന്ന് ഏകദിനങ്ങളില്‍ ഹാര്‍ദിക് ടീമിനെ നയിച്ചിട്ടുണ്ട്. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഹര്‍ദിക്കിന് കഴിയുമെന്ന് റെയ്‌ന പറയുന്നു.

കപില്‍ ദേവിന്റെ അനുഭവവും എംഎസ് ധോണിയുടെ ഉള്‍ക്കാഴ്ചയും ഹാര്‍ദിക്കിന് ഉണ്ടെന്ന് റെയ്ന പറഞ്ഞു. ‘ഹര്‍ദിക്ക് വളരെ പോസിറ്റീവ് ആയ ആളാണ്. അദ്ദേഹം ഒരു കളിക്കാരന്റെ ക്യാപ്റ്റനാണ്. എംഎസ് ധോണിയുടെ ഒരു ചെറിയ ഉള്‍കാഴ്ച അദ്ദേഹം എനിക്ക് നല്‍കുന്നുവെന്നും റെയ്ന പറഞ്ഞു.

ശുഭങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിലാണ് റെയ്നയുടെ ഈ അഭിപ്രായം.