CricketIndian Cricket TeamIndian Premier LeagueSports

ദ്രാവിഡിന് പിന്നാലെ മറ്റൊരു പ്രമുഖനും പുറത്ത്; രാജസ്ഥാനിൽ തലകളുരുളുന്നു

ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് രാജിവെച്ചതിന് പിന്നാലെ മറ്റൊരു പ്രമുഖൻ കൂടി ക്ലബ് വിടുകയാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) പ്രമുഖ ടീമുകളിലൊന്നായ രാജസ്ഥാൻ റോയൽസിൽ മാറ്റങ്ങൾ തുടരുന്നു. ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് രാജിവെച്ചതിന് പിന്നാലെ മറ്റൊരു പ്രമുഖൻ കൂടി ക്ലബ് വിടുകയാണ്.

റോയൽസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ജേക്ക് ലഷ് മക്രമാണ് ഇപ്പോൾ ക്ലബ് വിട്ടിരിക്കുന്നത്.ക്ലബ്ബുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം.

രാജസ്ഥാനിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നതിൻ്റെ സൂചനകളാണ് ദ്രാവിഡിന്റെയും ഇപ്പോൾ സിഇഒയുടെയും രാജി വ്യക്തമാക്കുന്നത്.

ടീമിന്റെ സമീപകാല പ്രകടനങ്ങളും ടീം മാനേജ്‌മെൻ്റിലെ മാറ്റങ്ങളും ആരാധകർ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. ഈ മാറ്റങ്ങൾ ടീമിന് ദോഷകരമായി ബാധിക്കുമോ അതോ ഗുണകരമാകുമോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.

ഇത്തരം മാനേജ്‌മെൻ്റ് തലത്തിലുള്ള മാറ്റങ്ങൾ പലപ്പോഴും ടീമിൻ്റെ ഭാവിയിലേക്കുള്ള സൂചനകളാണ്. ടീമിൻ്റെ നടത്തിപ്പിൽ പുത്തൻ കാഴ്ചപ്പാടുകൾ കൊണ്ടുവരാനും വിപണിയിൽ കൂടുതൽ ശക്തമായി മുന്നോട്ടുപോകാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഇതിനെ കാണാം.