Indian Super League

ഗോൾകീപ്പറും വിങ്ങറും എത്തി; രണ്ട് സൂപ്പർ താരങ്ങളുടെ സൈനിങ് പ്രഖ്യാപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി രണ്ട് ഇന്ത്യൻ താരങ്ങളുടെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗോൾകീപ്പർ അമരീന്ദർ സിംഗിനെയും റൈറ്റ് വിങർ മുഹമ്മദ് യാസിറിന്റെ സൈനിങ്ങുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപ്പിച്ചത്. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ ഇരുവരും ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 

ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്ന സച്ചിന് സുരേഷ് ക്ലബ്‌ വിട്ടത്തോടെയാണ്, ബ്ലാസ്റ്റേഴ്‌സ് അമരീന്ദർ സിംഗിനെ ലക്ഷ്യവെച്ചത്. ഇന്ത്യയിലെ ഒട്ടേറെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച് വളരെയധികം പരിചയസമ്പന്നനായ താരം കൂടിയാണ് അമരീന്ദർ. 33 കാരനായ താരം 2020-21 സീസണിൽ മുംബൈ സിറ്റി എഫ്സിക്കൊപ്പം ഐഎസ്എൽ കിരീടം നേടിയിട്ടുണ്ട്. 

അതോടൊപ്പം 2023ൽ ഒഡിഷ എഫ്സിക്കൊപ്പം ഡ്യുറൻഡ് കപ്പ് ജേതാവ് കൂടിയാണ് താരം. വ്യക്തിപരമായ നേട്ടങ്ങൾ നോക്കുകയാണേൽ 2016ൽ ഐഎസ്എൽ, 2023ൽ ഡ്യുറൻഡ് കപ്പ്‌ ടൂർണമെന്റുകളിലെ ഗോൾഡൻ ഗ്ലോവ് വിജയി കൂടിയാണ് താരം.  

28 കാരനായ മുഹമ്മദ്‌ യാസിറിനെ എഫ്സി ഗോവയിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കുന്നത്. നിലവിൽ മാർക്കറ്റിൽ ബ്ലാസ്റ്റേഴ്‌സിന് ലഭിക്കാവുന്നതിൽ വെച്ച് മികച്ചൊരു സൈനിങ് തന്നെയാണിത്. 

ഐഎസ്എലിൽ 100ലേറെ മത്സരങ്ങളിൽ കളിച്ച താരം ഒമ്പത്തോളം ഗോളുകൾ നേടിയിട്ടുണ്ട്. 2021-22 ഐഎസ്എൽ ജേതാകളായ ഹൈദരാബാദ് എഫ്സി ടീമിലെ പ്രധാന പങ്കു വഴിച്ച താരം കൂടിയായിരുന്ന യാസിർ. നിലവിൽ ഇരു താരങ്ങളും ചെന്നൈയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ ക്യാമ്പിനൊപ്പം ചേർന്നിട്ടുണ്ട്.  

ALSO READ:- 

Summary:- Kerala Blasters have officially announced the signings of experienced goalkeeper Amrinder Singh and winger Mohammed Yasir ahead of the 2026/27 ISL season. Both players have already joined the club’s pre-season camp in Chennai.