FootballSports

കൊച്ചിയിൽ അർജന്റീനയുടെ എതിരാളികളാര്? രണ്ട് ടീമുകളെ ഷോർട്ട് ലിസ്റ്റ് ചെയ്ത് സർക്കാർ

നവംബറിലാണ് അർജന്റീന ടീം കേരളത്തിലെത്തുന്നത്. കൊച്ചിയിലെ ജവഹർലാൽ നെഹ്‍റു സ്റ്റേ‍ഡിയത്തിലായിരിക്കും അർജന്റീന കളിക്കുക.

അർജന്റീന ടീം കേരളത്തിലെത്തുമ്പോൾ എതിരാളികൾ ആരാണെന്ന ചോദ്യം ഇപ്പോഴും വ്യക്തമായിട്ടില്ല. മലയാള മാധ്യമമായ മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് അർജന്റീനയുടെ എതിരാളികളായി കേരളാ സർക്കാർ രണ്ട് ടീമുകളെ ഷോർട്ട് ലിസ്റ്റ് ചെയ്‌തെന്നാണ്.

ഫിഫ റാങ്കിങ്ങിൽ 25–ാം റാങ്കിലുള്ള ഓസ്ട്രേലിയ, 47–ാം റാങ്കിലുള്ള കോസ്റ്ററിക്ക എന്നിവരാണ് സർക്കാരിന്റെ അന്തിമപരിഗണയിലുള്ള രണ്ട് ടീമുകൾ.

അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ കൂടി താൽപര്യം പരിഗണിച്ചായിരിക്കും എതിരാളികളെ തീരുമാനിക്കുക.

സൗദി അറേബ്യ, ഖത്തർ ടീമുകളെയും അർജന്റീനയെ നേരിടുന്നതിനായി നേരത്തേ പരിഗണിച്ചിരുന്നു. എന്നാൽ സർക്കാർ ഇപ്പോൾ ഈ രണ്ട് പേരിലേക്ക് ചുരുങ്ങിയതായാണ് റിപ്പോർട്ട്.

നവംബറിലാണ് അർജന്റീന ടീം കേരളത്തിലെത്തുന്നത്. കൊച്ചിയിലെ ജവഹർലാൽ നെഹ്‍റു സ്റ്റേ‍ഡിയത്തിലായിരിക്കും അർജന്റീന കളിക്കുക.

content highlight: The government has shortlisted Australia and Costa Rica as opponents for the Argentinian team coming to Kerala.