കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ക്ലബ്ബിനായി ആദ്യമായി ഹാട്രിക്ക് നേടിയ ഇന്ത്യൻ താരമാണ് ബിദ്ധ്യാസാഗർ സിങ്. എന്നാൽ ബിദ്ധ്യയുടെ കരിയർ ബ്ലാസ്റ്റേഴ്സിന്റെ അത്ര മനോഹരമായിരുന്നില്ല. മികച്ച പ്രകടനങ്ങൾ നടത്താതല്ല, മറിച്ച് മികച്ച പ്രകടനം നടത്താനുള്ള സമയം പോലും അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സിൽ ലഭിച്ചിരുന്നില്ല.
2022 ൽ ബ്ലാസ്റ്റേഴ്സിലെത്തിയ താരം രണ്ട് സീസണുകളിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ചെങ്കിലും പ്ലെയിങ് ടൈം കൃത്യമായി ലഭിച്ചിരുന്നില്ല. 14 മത്സരങ്ങൾ ക്ലബ്ബിനായി കളിച്ച താരത്തിന് ഇത്രയും മത്സരങ്ങളിൽ നിന്ന് ആകെ ലഭിച്ച പ്ലെയിങ് ടൈം വെറും 292 മിനുട്ടുകൾ മാത്രമാണ്.ഇക്കാലയളവിൽ 2023 ലെ ഡ്യൂറൻഡ് കപ്പിൽ ഇന്ത്യൻ എയർ ഫോഴ്സിനെതിരെ താരം ഒരു ഹാട്രിക്ക് നേടിയിട്ടുണ്ട്.
അവസരങ്ങൾ കുറഞ്ഞതോടെ 2024 ൽ ക്ലബ് വിട്ട താരം ഇപ്പോൾ വെസ്റ്റ് ബംഗാൾ ക്ലബും ഐ- ലീഗ് ത്രീയിൽ കളിക്കുന്ന ഭവാനിപൂർ എഫ്സിയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. എന്നാൽ ഇത്തവണ കരിയറിലെ മികച്ച ഫോമിലാണ് താരമുള്ളത്.
ഇത്തവണത്തെ കൽക്കട്ട ഫുട്ബോൾ ലീഗിൽ 12 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളും ഒരു അസിസ്റ്റും നേടി മികച്ച ഫോമിലാണ്. ബ്ലാസ്റ്റേഴ്‌സ് രണ്ട് സീസണുകളിലായി ബെഞ്ചലിരുത്തിയ താരമാണ് ഇപ്പോൾ മികച്ച പ്രകടനം നടത്തുന്നത് എന്ന കാര്യം കൂടി ഓർക്കണം.
27 വയസ്സ് മാത്രം പ്രായമുള്ള താരത്തിന് ഇന്ത്യൻ പ്രീമിയർ ഡിവിഷനിലേക്ക് തിരിച്ചെത്താനുള്ള മികച്ച മാർഗം കൂടി കൽക്കട്ട ഫുട്ബാൾ ലീഗിലെ മികച്ച പ്രകടനം.
content: Former Kerala Blasters player Bidyashagar Singh is currently in great form for Bhawanipore FC.
