CricketIndian Cricket TeamSports

ഇന്ത്യൻ ഏകദിന ടീമിലേക്ക് പുതുമുഖം; അരങ്ങേറ്റം നടത്താനൊരുങ്ങി യുവതാരം

ഇന്ത്യൻ ക്രിക്കറ്റ് മറ്റൊരു യുവപ്രതിഭയുടെ ഉദയത്തിന് സാക്ഷ്യം വഹിക്കുകയാണ്.

ഇന്ത്യൻ ക്രിക്കറ്റ് മറ്റൊരു യുവപ്രതിഭയുടെ ഉദയത്തിന് സാക്ഷ്യം വഹിക്കുകയാണ്. പരിമിത ഓവർ ക്രിക്കറ്റിലെ പ്രകടനങ്ങളിലൂടെ അടുത്തിടെ ശ്രദ്ധേയനായ ഇന്ത്യൻ യുവതാരം, തന്റെ മികച്ച പ്രകടനങ്ങളിലൂടെ ദേശീയ സെലക്ടർമാരുടെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയാണ്.

ഏഷ്യകപ്പ് ഫൈനലിൽ ഇന്ത്യയെ വിജയതീരത്തേക്ക് എത്തിച്ച തിലക് വർമയെ കുറിച്ചാണ് പറയുന്നത്.തന്റെ ഓൾറൗണ്ട് മികവും സമ്മർദ്ദ ഘട്ടങ്ങളിലെ സ്ഥിരതയും കൊണ്ട് തിലക് വർമ്മ ശ്രദ്ധ നേടുകയാണ്. അധികം വൈകാതെ തന്നെ താരം ഇന്ത്യയ്ക്കായി നീല ജേഴ്‌സിയിൽ ഏകദിന ഫോർമാറ്റിൽ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതകളും ഏറെയാണ്.

നിലവിൽ ഇന്ത്യൻ ഏകദിനടീമിൽ ലെഫ്റ്റ് ഹാൻഡർ മിഡ്ഓർഡർ ബാറ്ററിന്റെ കുറവുണ്ട്. ബാറ്റിങ് കൂടാതെ അത്യാവശ്യസമയത്ത് ബൗളിങ്ങും ചെയ്യാൻ കെൽപ്പുള്ള താരമാണ് തിലക് വർമ്മ. അതിനാൽ ഇ ഈമാസം നടക്കുന്ന ഓസീസിനെതിരെയുള്ള പരമ്പരയിൽ താരം ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ സാദ്ധ്യതകൾ ഏറെയാണ്.

കഴിഞ്ഞ സെപ്റ്റംബർ 28-ന് നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്‌കാരം നേടിയ തിലക് ആ ഈ മികവ് ട്വന്റി-20 ഫോർമാറ്റിൽ മാത്രം ഒതുക്കിയില്ല. ഒക്ടോബർ 3-ന് ഓസ്‌ട്രേലിയ ‘എ’ ടീമിനെതിരായ മത്സരത്തിലും തകർപ്പൻ പ്രകടനം നടത്തി താൻ ഏകദിനത്തിനും പറ്റിയ താരമാണ് എന്ന് തെളിയിരിച്ചിരിക്കുകയാണ്.

2023 ൽ ഇന്ത്യയ്ക്കായി ടി20 അരങ്ങേറ്റം കുറിച്ച തിലക് ഇത് വരെ ഏകദിന ടീമിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. വരാനിരിക്കുന്ന ഓസിസ് പരമ്പര ചിലപ്പോൾ താരത്തിന്റെ ഏകദിന അരങ്ങേറ്റത്തിന് സാക്ഷ്യം വഹിച്ചേക്കും.

content: Tilak Varma likely to make his ODI debut for the Indian team during the Australia-India tour