CricketIndian Cricket TeamSports

ind vs aus : രണ്ട് കളികളിലും ഇന്ത്യയുടെ ‘തുറുപ്പ് ചീട്ടായി’; ഇവൻ കൊള്ളാമെന്ന് ആരാധകർ

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപനം പല വിമര്ശങ്ങൾക്കും വഴിവെച്ചിരുന്നു.

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപനം പല വിമര്ശങ്ങൾക്കും വഴിവെച്ചിരുന്നു. ഹർഷിത് റാണയെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത്, ജഡേജയെ പുറത്തിരുത്തിയത്, സഞ്ജു സാംസണ് അവസരം നൽകാത്തത് തുടങ്ങിയ തിരുമാനങ്ങളെല്ലാം ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ജഡേജയുടെ കാര്യത്തിൽ ഗംഭീർ സ്വീകരിച്ച നിലപാട് ശെരിയാണെന്നാണ് ആദ്യ രണ്ട് ഏകദിനങ്ങളും തെളിയിക്കുന്നത്.

ALSO READ: വിരമിക്കൽ സൂചന നൽകി കോഹ്ലി; ആരാധകർക്ക് നന്ദി അറിയിച്ച് മടക്കം ( വീഡിയോ കാണാം)

ജഡേജയ്ക്ക് പകരം അക്‌സർ പട്ടേലിന് കൂടുതൽ പ്രാധാന്യം നൽകാനാണ് ഓസിസ് പരമ്പരയിൽ ജഡേജയെ ഗംഭീർ പുറത്തിരുത്തിയത്. ജഡേജയ്ക്ക് പകരം അക്സറിന് ഏകദിന ഫോർമാറ്റിൽ കൂടുതൽ ഉത്തരവാദിത്വം നൽകുക എന്ന പ്ലാൻ ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയിച്ചിരിക്കുകയാണ്. ബാറ്റിങ് നിര പാടെ തകർന്നടിഞ്ഞ പെർത്തിലെ ആദ്യ മത്സരത്തിൽ 38 പന്തിൽ 31 റൺസാണ് അക്‌സർ നേടിയത്.രണ്ടാം ഏകദിനത്തിൽ 41 പന്തിൽ 44 റൺസെടുത്ത് അർദ്ധസെഞ്ചുറി നഷ്ടമായെങ്കിലും ബാറ്റിംഗ് നിരയ്ക്ക് നിർണായക സംഭാവനയാണ് അക്‌സർ നൽകിയത്. ആദ്യ മത്സരത്തിൽ ഒരു വിക്കറ്റും താരം നേടിയിട്ടുണ്ട്., രണ്ടാം മത്സരത്തിലെ ബൗളിംഗ് ഇന്നിംഗ്സ് ഇനി നടക്കാനിരിക്കെയാണ്.

ALSO READ; സഞ്ജുവിനെ ഞങ്ങൾ റാഞ്ചും; ഐപിഎൽ വമ്പന്മാരുടെ വമ്പൻ സൂചന

ചുരുക്കി പറഞ്ഞാൽ അക്സറിന് പ്രാധാന്യം നൽകുക എന്ന ടീം ഇന്ത്യയുടെ പ്ലാൻ ഓസിസ് പരമ്പരയിൽ വിജയകരമായി നടപ്പിലായി എന്ന് വേണം പറയാൻ.

ALSO READ: എന്ത് വിധിയിത്; സഞ്ജുവിന് ഓസിസ് പരമ്പര നഷ്ടമാവാൻ സാധ്യത

content: The all-rounder played a crucial role for India in both the matches of the ind vs aus series.