FootballIndian Super CupKBFCSports

‘അവരുടെ പ്രകടനം മികച്ചത്’; അഭിനന്ദിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

പത്രസമ്മേളനത്തിൽ സൂപ്പർ കപ്പ് ഒരുക്കങ്ങൾ പറ്റി സംസാരിച്ച അദ്ദേഹം ഒരു ഐ- ലീഗ് ടീമിനെ പ്രശംസിക്കുകയും ചെയ്തു.

കേരളാ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ് പോരാട്ടത്തിന് ഇറങ്ങുകയാണ്. നാളെ വൈകുന്നേരം 4:30 ന് ബാംബോലിം സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയെ നേരിടാൻ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി ഇന്നത്തെ പത്രസമ്മേളനത്തിൽ പരിശീലകൻ ഡേവിഡ് കറ്റാല പങ്കെടുക്കുകയും ചെയ്തിരുന്നു. പത്രസമ്മേളനത്തിൽ സൂപ്പർ കപ്പ് ഒരുക്കങ്ങൾ പറ്റി സംസാരിച്ച അദ്ദേഹം ഒരു ഐ- ലീഗ് ടീമിനെ പ്രശംസിക്കുകയും ചെയ്തു.

ALSO READ: ലൂണ നയിക്കും; നാല് ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്!

സൂപ്പർ കപ്പിൽ ഗ്രൂപ്പ് എയിൽ കളിക്കുന്ന ടെമ്പോ എസ്സിയെയാണ് അദ്ദേഹം പ്രശംസിച്ചത്. കഴിഞ്ഞ ദിവസം ടെമ്പോ എസ്സിയുടെ മത്സരം താൻ കണ്ടിരുന്നെന്നും അവർ വളരെയധികം മത്സരക്ഷമതയുള്ള ടീമാണെന്നുമാണ് കറ്റാലയുടെ വാക്കുകൾ. അവരുടെ മുന്നേറ്റത്തെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

ALSO READ: ആഷിക്കിന്റെ ‘കുരു’വിന് ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ മറുപടി

സൂപ്പർ കപ്പിൽ നിന്നും റിയൽ കശ്മീർ എഫ്സി പിന്മാറിയതിനെ തുടർന്നാണ് ടെമ്പോ എസ്സിയ്ക്ക് സൂപ്പർ ലീഗ് കളിയ്ക്കാൻ അവസരം ലഭിക്കുന്നത്. ഇന്ത്യൻ താരങ്ങളുമായി ഇറങ്ങിയ അവർ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 2-2 എന്ന സമനിലയിലും കരുത്തരായ മോഹൻ ബഗാനെ ഗോൾ രഹിത സമനിലയില്ക് തളച്ചിരുന്നു.