സൂപ്പർ കപ്പിലെ ആദ്യ പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് രാജസ്ഥാൻ യൂണൈറ്റഡിനെതിരെ വിജയം നേടിയിരിക്കുകയാണ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. 88 ആം മിനുട്ടിൽ പുതിയ സൈനിങ് കോൾഡോ ഒബിയേറ്റയാണ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കിയത്. മത്സരത്തിൽ രാജസ്ഥാൻ താരം ഗുർമീത് സിങ് റെഡ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരടങ്ങുന്ന രാജസ്ഥാൻ നിരയോടാണ് ബ്ലാസ്റ്റേഴ്സിന് അവസാന 30 മിനുട്ട് കളിക്കേണ്ടി വന്നത്. മിസ് പാസുകൾ കാരണം ബ്ലാസ്റ്റേഴ്സിന്റെ കളിയ്ക്ക് വിമർശനം നേരിട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് നിരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഒരാളുണ്ട്.
ALSO READ: ബ്ലാസ്റ്റേഴ്സിന് ആശ്വാസവാർത്തയുമായി മുഖ്യമന്ത്രി
പുതിയ സ്പാനിഷ് സൈനിങ് യുവാൻ റോഡ്രിഗസാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ പ്രശംസ ഏറ്റുവാങ്ങിയത്. മത്സരത്തിൽ സ്റ്റാർട്ടിങ് ലൈനപ്പിൽ തന്നെ ഇടം പിടിച്ച യുവാൻ പൂർണ അച്ചടക്കത്തോടെയാണ് പന്ത് തട്ടിയത്. മാർക്കോ ലെസ്കോവിച്ച് ബ്ലാസ്റ്റേഴ്സ് വിട്ടതിന് ശേഷം ഡിഫൻസ് ലൈനിന് ഒരു നായകൻ ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നില്ല. അത് കഴിഞ്ഞ സീസണിൽ വ്യക്തമാവുകയും ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിൽ ഡിഫൻസ് ലൈനിനെ കൃത്യമായി ഒരുക്കാനും അവരെ നയിക്കാനും യുവാന് സാധിച്ചു എന്നത് ആശ്വാസം നൽകുന്ന ഘടകമാണ്.കൂടാതെ മത്സരത്തിൽ ഒബിയേറ്റ നേടിയ ഗോളിന് അസ്സിസ് ഒരുക്കിയതും യുവാൻ തന്നെയാണ്.
ALSO READ: ലൂണ നയിക്കും; നാല് ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്!
വരാനിരിക്കുന്ന സൂപ്പർ കപ്പ് മത്സരങ്ങളിലും ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനും മുന്നോടിയായി ഡിഫൻസീവ് ലൈനിൽ ഒരു നായകനെ ലഭിച്ചത് ബ്ലാസ്റ്റേഴ്സിന് ഗുണകരമാണ്.
ALSO READ: ആഷിക്കിന്റെ ‘കുരു’വിന് ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ മറുപടി
