കേരളാ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിലെ രണ്ടാം പോരാട്ടത്തിന് ഒരുങ്ങുകയാണ്. നവംബർ മൂന്നിന് വൈകുന്നേരം 4:30 ന് ബാംബോലിം സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്തമത്സരം. സ്പോർട്ടിങ് ക്ലബ് ഡൽഹി ( പഴയ ഹൈദരാബാദ് ) യാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിലെ ചാമ്പ്യന്മാർ മാത്രമേ സെമി ഫൈനലിന് യോഗ്യത നേടുകയുള്ളു എന്നതിനാൽ ഈ മത്സരം ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്. ആദ്യ പോരാട്ടത്തിൽ രാജസ്ഥാൻ യൂണൈറ്റഡിനെതിരെ വിജയിക്കാനായി എങ്കിലും പ്രകടനം വളരെ മോശമായിരുന്നു. അതിനാൽ രണ്ടാം പോരാട്ടത്തിൽ പ്രകടനത്തിൽ വമ്പൻ മാറ്റങ്ങൾ ബ്ലാസ്റ്റേഴ്സിന് വരുത്തേണ്ടതുണ്ട്. ആദ്യ ഇലവനിലും മാറ്റങ്ങൾ അനിവാര്യമാണ്.
ALSO READ: ഇവരെന്ന് നന്നാവും; മോശം പ്രകടനം തുടർന്ന് 2 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ…
ആദ്യ മത്സരത്തിൽ മോശം പ്രകടനം നടത്തിയ ഡാനിഷ് ഫാറൂഖ്, സന്ദീപ് സിങ് എന്നിവർക്ക് പകരം ഫ്രഡി, അമേ റാണാവാഡ എന്നിവർ ആദ്യ ഇലവനിലേക്ക് വരേണ്ടത് നിർബന്ധമാണ്. ഒപ്പം ഷഹീഫിന് പകരം ഐബാൻ ഡോഹ്ലിംഗും.
ALSO READ: തിളങ്ങിയത് 4 താരങ്ങൾ മാത്രം; ബാക്കിയുള്ളവർ ശരാശരിക്ക് താഴെ; റേറ്റിംഗ് കാണാം
നോഹ സദോയി, ടിയാഗോ ആൽവസ് എന്നിവർ പരിക്കിന്റെ ഭീഷണിയിലായതിനാൽ പരിശീലകൻ ഡേവിഡ് കറ്റാല റിസ്കെടുക്കാൻ തയാറായേക്കില്ല. എന്നാൽ ഇരുവരെയും ബഞ്ചിൽ നിന്ന് പ്രതീക്ഷിക്കാം.
ALSO READ: ബ്ലാസ്റ്റേഴ്സിൽ ‘ മാർക്കോ’ യുടെ പിൻഗാമിയെത്തി; ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം
സ്പോർട്ടിങ് ഡെൽഹിക്കെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ: ഗോൾ കീപ്പർ: നോറ ഫെർണാണ്ടസ്, പ്രതിരോധം: ഐബാൻ, യുവാൻ, ബികാഷ്, അമേ, മധ്യനിര: ഫ്രഡി, വിബിൻ, അഡ്രിയാൻ ലൂണ, മുന്നേറ്റം: നിഹാൽ സുധീഷ്, കോറു സിങ്, കോൾഡോ ഒബിയേറ്റ
ALSO READ: ബ്ലാസ്റ്റേഴ്സിന് ആശ്വാസവാർത്തയുമായി മുഖ്യമന്ത്രി
