FootballI LeagueKBFCSports

ബ്ലാസ്റ്റേഴ്‌സ് വിട്ട് ഏഴാം നാൾ കിരീടം; ഇന്ത്യൻ ഫുട്ബോളിൽ ‘വിരോധാഭാസം’ തുടരുന്നു

മറ്റുള്ള ലീഗുകളിൽ കളിക്കളത്തിലാണ് ചാമ്പ്യന്മാരെ നിർണയിക്കുന്നത്. എന്നാൽ ഇന്ത്യൻ ഫുട്ബാളിൽ കോടതി വിധികളാണ് ചാമ്പ്യന്മാരെ തീരുമാനിക്കുന്നത്.

മറ്റുള്ള ലീഗുകളിൽ കളിക്കളത്തിലാണ് ചാമ്പ്യന്മാരെ നിർണയിക്കുന്നത്. എന്നാൽ ഇന്ത്യൻ ഫുട്ബാളിൽ കോടതി വിധികളാണ് ചാമ്പ്യന്മാരെ തീരുമാനിക്കുന്നത്. അതിന് ഉദാഹരണമാണ് കഴിഞ്ഞ സീസണിലെ ഐ- ലീഗ് ചാമ്പ്യന്മാരെക്കുറിച്ചുള്ള അവ്യക്തത. കഴിഞ്ഞ സീസണിൽ എഐഎഫ്എഫ് ഐ- ലീഗ് ചാമ്പ്യന്മാരായി കണക്കാക്കിയതും കിരീടം കൈമാറിയതും ചർച്ചിൽ ബ്രദേഴ്സിനാണ്. എന്നാൽ നിയമങ്ങളിലെ പിഴവ് ചൂണ്ടിക്കാട്ടി ഇന്റർകാശി അന്താരാഷ്ട്ര കായിക തർക്ക പരിഹാര സമീപിക്കുകയും അനുകൂലവിധി നേടിയെടുക്കുകയും ചാമ്പ്യന്മാരാകുകയും ചെയ്ത കാര്യം പലർക്കും അറിയാവുന്നതാണ്. ഇതിൽ പ്രതിഷേധിച്ച് ചർച്ചിൽ ബ്രദേഴ്സ് ഡ്യൂറൻഡ് കപ്പും സൂപ്പർ കപ്പും ബഹിഷ്കരിച്ചത് മറ്റൊരു കാര്യം. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇന്റർകാശിക്ക് ഐ- ലീഗ് കിരീടം സമ്മാനിച്ചപ്പോൾ ഇന്ത്യൻ ഫുട്ബോളിലെ മറ്റൊരു ‘വിരോധാഭാസം’ കൂടി വെളിവാകുകയാണ്.

ALSO READ: ടിയാഗോ നാളെ കളിക്കുമോ? ഇതാ അപ്‌ഡേറ്റ്

കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാർക്ക് ഈ സീസണിൽ കിരീടം സമ്മാനിക്കുമ്പോൾ അതിലെ സാങ്കേതിക പിഴവ് കൂടി എഐഎഫ്എഫിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്റർ കാശിയെ കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പല താരങ്ങളും ഈ സീസണിൽ മറ്റൊരു ക്ലബിലാണ്. ഇവരിൽ പലരെയും കിരീട കൈമാറ്റ ചടങ്ങിന് എത്തിക്കാൻ എഐഎഫ്എഫിന് സാധിച്ചില്ല. കൂടാതെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്റർ കാശിയിലെത്തിയ താരങ്ങൾക്ക് കിരീടം ലഭിക്കുകയും ചെയ്തു. അതിന് ഉദാഹരണമാണ് , ഒരാഴ്ച്ച മുമ്പ് ബ്ലാസ്റ്റേഴ്‌സ് വിട്ട പ്രബീർ ദാസ്. ബ്ലാസ്റ്റേഴ്‌സ് വിട്ട പ്രബീർ ഇന്റർ കാശിയിൽ ജോയിൻ ചെയ്‌തെങ്കിലും ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ല. പക്ഷെ ഇന്നലെ ഐ- ലീഗ് കിരീടം കൈമാറിയപ്പോൾ പ്രബീറിനും കിട്ടി ചാമ്പ്യന്മാർക്കുള്ള മെഡൽ. കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്സി എന്നീ ക്ലബ്ബുകളുടെ ഭാഗമായ പ്രബീറിന് കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായ ഇന്റർ കാശിയുടെ ചാമ്പ്യൻമാർക്കുള്ള മെഡൽ കിട്ടാനുള്ള യോഗ്യത എന്തെന്ന് ഇപ്പോഴും അവ്യക്തം. ഇത്തരത്തിൽ നിരവധി പിഴവുകൾ ഈ കിരീട കൈമാറ്റത്തിൽ സംഭവിച്ചിട്ടുണ്ട്.

കൂടാതെ ചർച്ചിൽ ബ്രദേഴ്സ് തങ്ങൾക്ക് ലഭിച്ച ഐ- ലീഗ് കിരീടം മടക്കി കൊടുക്കാത്തതിനാൽ ഇന്റർ കാശിക്ക് ഡ്യൂപ്ലിക്കേറ്റ് കിരീടമാണ് നൽകിയത് എന്നതും മറ്റൊരു കാര്യം.