CricketIndian Cricket TeamSports

സഞ്ജുവിനെ പുറത്തിരുത്തിയത് വെറുതെയല്ല; കാരണമുണ്ട്

പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് സഞ്ജുവിന് ബാറ്റ് ചെയ്യാനായത്. അതിൽ സഞ്ജു നിറം മങ്ങുകയും ചെയ്തിരുന്നു.

ഓസീസിനെതിരായ മൂന്നാം ടി20യിൽ സഞ്ജു സാംസണെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയാണ് ടീം ഇന്ത്യ ഇറങ്ങിയത്. പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് സഞ്ജുവിന് ബാറ്റ് ചെയ്യാനായത്. അതിൽ സഞ്ജു നിറം മങ്ങുകയും ചെയ്തിരുന്നു. നാല് പന്ത് നേരിട്ട താരത്തിന് ആകെ രണ്ട് റൺസെടുക്കാനെ സാധിച്ചുള്ളൂ. എന്നാൽ മത്സരത്തിൽ സഞ്ജു മാത്രമല്ല, ഗിൽ, സൂര്യകുമാർ, തിലക് വർമ്മ എന്നിവരും മോശം പ്രകടനമാണ് നടത്തിയത്. എന്നിട്ടും സഞ്ജുവിനെ മാത്രം മൂന്നാം ടി20യിൽ നിന്നും പുറത്താക്കാൻ ചില വ്യക്തമായ കാരണങ്ങളുണ്ട്.

ALSO READ: സഞ്ജു ടി20 ടീമിൽ നിന്നും പുറത്തേക്ക്; പകരം മറ്റൊരാളെ കണ്ട് വെച്ച് ബിസിസിഐ; റിപ്പോർട്ട്

ട്വന്‍റി20യിലും ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം ടെലികോം ഏഷ്യ സ്പോർട്സിന്‍റെ റിപ്പോര്‍ട്ടിൽ പ്രതിപാദിച്ചിരുന്നു. ഋഷഭ് പന്തിനെ എല്ലാ ഫോര്‍മാറ്റിലെയും വിക്കറ്റ് കീപ്പറാക്കാനാണ് ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തിലുള്ള മാനേജ്മെന്‍റിന് താല്‍പര്യം എന്നാണ് റിപ്പോർട്ട്. അതിന്റെ ഭാഗമായാണ് ഇപ്പോൾ സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.

ALSO READ: റെക്കോർഡ് ട്രേഡ്; സഞ്ജുവിന് പകരം സൂപ്പർ താരത്തെ സ്വന്തമാക്കാൻ രാജസ്ഥാൻ

സഞ്ജുവിന്റെ മികച്ച പ്രകടനങ്ങൾ ഋഷഭ് പന്തിനെ തിരികെ കൊണ്ട് വരുന്നതിൽ തടസ്സമുണ്ടായിരുന്നു. അത് മുന്നിൽ കണ്ടാണ് സഞ്ജുവിനെ മധ്യനിരയിലേക്ക് താഴ്ത്തിയതും സമ്മർദ്ദ ഘട്ടങ്ങളിൽ രണ്ടാം ടി20യിൽ മൂന്നാം നമ്പറിൽ ഇറക്കിയതും. മൂന്നാം ടി20യിൽ താരത്തെ ടീമിൽ ഉൾപ്പെടുത്താത് ഋഷഭ് പന്തിന് ടി20 ടീമിലേക്ക് വഴിയൊരുക്കാനാണ്. നിലവിൽ സഞ്ജുവിന് പകരം ആദ്യ ഇലവനിൽ ഇടം പിടിച്ച ജിതേഷ് ശർമയ്ക്കും ഇതേ വിധി തന്നെയാണ് കാത്തിരിക്കുന്നത്. കാരണം അടുത്ത ടി20 ലോകകപ്പിൽ ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പറാക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.

content: Reason for leaving Sanju Samson out of IND vs AUS 3rd T20I