മികച്ച താരങ്ങളെ നിലനിർത്താത്ത ക്ലബാണ് ബ്ലാസ്റ്റേഴ്‌സ് എന്ന പഴി കേരളാ ബ്ലാസ്റ്റേഴ്സിന് (KBFC) പണ്ട് മുതലേയുണ്ട്. അൽവാരോ വാസ്ക്കസ്, ഹോർഗെ ഡയസ്, ജീക്സൺ സിങ്, പൂട്ടിയ എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു. എന്നാൽ ഇക്കൂട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് നിലനിർത്താതും ഉയർന്ന വിലയ്ക്ക് ഈസ്റ്റ് ബംഗാളിന് വിറ്റഴിക്കുകയും ചെയ്ത താരമാണ് ജീക്സൺ സിങ്. ജീക്സൺ സിംഗിനെ കൈവിട്ടത്തിന്റെ പഴി ഇന്നും ബ്ലാസ്റ്റേഴ്‌സ് (KBFC) നേരിടുന്നുണ്ട്. കാരണം ജീക്സന് ശേഷം ഒരു മികച്ച ഇന്ത്യൻ ഡിഫൻസീവ് മിഡ്ഫീൽഡർ ബ്ലാസ്റ്റേഴ്സിനുണ്ടായിട്ടില്ല എന്നത് തന്നെ കാരണം. ഇപ്പോഴിതാ ജീക്സന്റെ വിൽപ്പനയെ കുറിച്ച് മനസ്സ് തുറക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി.
കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാൻ അഡ്വൈസറി ബോർഡിന്റെ വീഡിയോ കോൺഫറൻസിലാണ് അഭിക് ഇക്കാര്യത്തെ പട്ടി സംസാരിച്ചത്. ജീക്സൺ സിംഗിന്റെ വളർച്ചയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് വഹിച്ച പങ്കിനെ പറ്റിയും പിന്നീട് മറ്റു ക്ലബ്ബുകൾ ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്യുമ്പോൾ പലരും ബ്ലാസ്റ്റേഴ്‌സ് വിട്ട് പോകുകയാണെന്നും പറഞ്ഞ അഭിക് ജീക്സന്റെ കൂടുമാറ്റം അദ്ദേഹത്തിൻറെ സ്വന്തം ഇഷ്ടപ്രകാരമാണ് എന്ന സൂചനയും നൽകുന്നുണ്ട്.
2018 ലാണ് ഇന്ത്യൻ ആരോസിൽ നിന്നും താരത്തെ ബ്ലാസ്റ്റേഴ്‌സ് (KBFC) ടീമിലെത്തിച്ചത്. ഇന്ത്യയ്ക്കായി ഫിഫ വേദിയിൽ ആദ്യ ഗോൾ നേടുന്ന ഇന്ത്യക്കാരൻ കൂടിയാണ് അദ്ദേഹം. പിന്നീട് അദ്ദേഹത്തിൻറെ വളർച്ചയ്ക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് നിർണായക പങ്ക് വഹിക്കുകയും ചെയ്തു. എന്നാൽ മികച്ച താരങ്ങൾക്ക് അനാവശ്യമായി ഉയർന്ന പ്രതിഫലം നൽകി ഇന്ത്യൻ ഫുട്ബാൾ വിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന പല ക്ലബ്ബുകളുമുണ്ട്. അതിനെ പറ്റിയും അഭിക് പ്രതിപാദിച്ചിരുന്നു. അത്തരത്തിലുള്ള ക്ലബ്ബുകൾ വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുമ്പോൾ താരങ്ങൾ അങ്ങോട്ടേക്ക് പോകുകയാണെന്നും അഭിക് കൂട്ടിചേർത്തു.

ജീക്സന്റെ വിൽപന
2024 ലാണ് ജീക്സനെ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിന് വിൽക്കുന്നത്. ബ്ലാസ്റ്റേഴ്സിൽ ജീക്സൺ നടത്തിയ പ്രകടനത്തിന്റെ അത്രയൊന്നും അദ്ദേഹത്തിന് ഈസ്റ്റ് ബംഗാളിൽ കാഴ്ച വെയ്ക്കാൻ സാധിക്കുന്നില്ലെങ്കിലും ജീക്സൺ ബ്ലാസ്റ്റേഴ്സിന് ഉണ്ടാക്കിയ വിടവ് വലുതാണ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് (kbfc) നേരിടുന്ന പ്രധാന പ്രശനങ്ങളിൽ ഒന്നാണ് അനുഭവസമ്പത്തുള്ള ഒരു ഇന്ത്യൻ ഡിഫൻസീവ് മിഡ്ഫീൽഡർ. നിലവിൽ ഫ്രഡി അതിന് അനുയോജ്യമായ താരമാണ് എങ്കിലും ഇനിയും താരത്തിന്റെ പ്രകടനം ഉയരേണ്ടതുണ്ട്.
ALSO READ: മുംബൈയോട് തോറ്റാലും ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം; പക്ഷെ, ചില കാര്യങ്ങൾ കൂടി നടക്കണം
ഇവാൻ ഇറയിലെ ജീക്സൺ
ഇവാൻ വുകമനോവിച്ച് കാലഘട്ടത്തിലാണ് ജീക്സന്റെ ഏറ്റവും മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. ഇവാന്റെ ആദ്യ സീസണിൽ ജീക്സണും പൂട്ടിയയും ചേർന്ന് മധ്യനിരയിലുണ്ടാക്കിയ കൂട്ട്കെട്ടാണ് ആ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശനത്തിനടക്കം നിർണായക പങ്ക് വഹിച്ചത്. ഇവാന്റെ രണ്ടാം സീസണിൽ ഇവാൻ കലിയുഷ്‌നിക്കൊപ്പവും ജീക്സൺ മികച്ച കൂട്ട്കെട്ട് സൃഷ്ടിച്ചു. അതായിരുന്നു ജീക്സന്റെ ബ്ലാസ്റ്റേഴ്സിലെ അവസാന സീസൺ.
ഈസ്റ്റ് ബംഗാളിലെ ജീക്സൺ
കേരളാ ബ്ലാസ്റ്റേഴ്സിനായി 86 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിസ്റ്റും ഇക്കാലയളവിൽ താരം നേടിയിരുന്നു. ഈസ്റ്റ് ബംഗാളിനോടപ്പം ഇത് വരെ 31 മത്സരങ്ങളിൽ നിന്നും 2 ഗോളുകൾ നേടിയെങ്കിലും മധ്യനിരയിൽ പഴയ പ്രതാപം ജീക്സണിനില്ല. ഈ സീസണിൽ താരത്തിന് ഈസ്റ്റ് ബംഗാൾ മധ്യനിരയിൽ അവസരവും കുറഞ്ഞു.
ഈസ്റ്റ് ബംഗാളിൽ ഈ സീസണിൽ താരം അധികവും ബെഞ്ചിൽ നിന്നാണ് സ്റ്റാർട്ട് ചെയ്തത്. ചില മത്സരങ്ങളിൽ താരം ബെഞ്ചിൽ മാത്രം ഒതുങ്ങി. ഡ്യൂറൻഡ് കപ്പിൽ ഇന്ത്യൻ എയർഫോഴ്സിനെതിരെ നടന്ന മത്സരത്തിൽ മാത്രമാണ് താരം മുഴുവൻ സമയവും കളിച്ചത്.
അഹമ്മദ് റാഷിദ്, സൗൾ ക്രെസ്പോ, മിഗ്വേൽ ഫെരേര തുടങ്ങിയ വിദേശ താരങ്ങളെലേയാണ് പരിശീലകൻ ഓസ്കാർ ബ്രൂസോൻ ഉപയോഗിക്കുന്നത്. അതിനാൽ ജീക്സണ് അവസരങ്ങളും കുറഞ്ഞു.
WATCH: The Yellow Bridge – Episode One. Part Three
