FootballIndian Super CupKBFC

ബ്ലാസ്റ്റേഴ്‌സ്-മുംബൈ മത്സരം യൂട്യൂബ് വഴി കാണാൻ കഴിയില്ല; പകരം ഈ പ്ലാറ്റ്ഫോം വഴി കാണാം

സൂപ്പർ കപ്പ് ഗ്രൂപ്പ്‌ സ്റ്റേജിലെ അവസാന റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. ഇന്ന് രാത്രി 7:30ക്ക് ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഇരു ടീമുകളെയും സംബന്ധിച്ചെടുത്തോളം  ജീവൻമരണ പോരാട്ടമാണ് ഇത്.

നിലവിൽ പോയിന്റ് പട്ടികയിൽ ആറ് പോയിന്റുമായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്, മുംബൈയുമായുള്ള മത്സരത്തിൽ സമനില നേടിയാൽ തന്നെ സെമി ഫൈനൽ യോഗ്യത നേടാം. മറുഭാഗത്ത്‌ വിജയത്തിൽ കുറഞ്ഞത്തൊന്നും മുംബൈയെ സെമി ഫൈനലിലേക്ക് നയിക്കുകയില്ല.

ടൂർണമെന്റിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ രണ്ട് മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്തിരുന്നത് യുട്യൂബ് വഴിയായിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് vs മുംബൈ സിറ്റി എഫ്സി പോരാട്ടം യുട്യൂബ് വഴി ആരാധകർക്ക് കാണാൻ കഴിയില്ല.

പകരം ഈ മത്സരം ജിയോ ഹോട്ട്സ്റ്റാർ വഴിയായിരിക്കും തത്സമയ സംപ്രേഷണം ഉണ്ടാക്കുക. ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നത് കൊണ്ടാണ് ഈയൊരു മത്സരം ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേക്ഷണം ചെയ്യാൻ കാരണം.

ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ രണ്ട് മത്സരങ്ങളും അരങ്ങേറിയിരുന്നത് ബാംബോളിന് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു. അതുകൊണ്ടായിരുന്നു ആദ്യ രണ്ട് റൗണ്ട് മത്സരങ്ങളും യുട്യൂബ് വഴി സംപ്രേക്ഷണം ചെയ്യാൻ കാരണം.

കായിക പ്രേമികൾക്കായി, ലോകമെമ്പാടുമുള്ള ഫുട്‌ബോൾ, ക്രിക്കറ്റ്, മറ്റ് കായിക ഇനങ്ങളുടെ ഏറ്റവും പുതിയ വാർത്തകൾ, ആഴത്തിലുള്ള വിശകലനങ്ങൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവ കൃത്യതയോടെയും ആവേശത്തോടെയും ഞങ്ങൾ നിങ്ങൾക്കായി എത്തിക്കുന്നു. ഇന്ന് തന്നെ ഫോളോ ചെയ്യൂ