FootballIndian Super CupKBFCSports

നിർണായക തോൽവിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞത്…

മുംബൈ സിറ്റി എഫ്.സി.ക്കെതിരായ (mumbai city vs kerala blasters) സൂപ്പർ കപ്പ് പോരാട്ടത്തിൽ പരാജയപ്പെട്ട് പുറത്തായെങ്കിലും, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാക്കുകളുമായി പരിശീലകൻ ഡേവിഡ് കാറ്റല. “നമ്മൾ പുതിയ ഒന്ന് കെട്ടിപ്പടുക്കുകയാണ്. ക്ലബ്ബിലെ അന്തരീക്ഷം നവീകരിക്കേണ്ടതുണ്ട്. ഇതൊരു പുതിയ തുടക്കമാണ്. ഇന്ന് എല്ലാം ഇരുളടഞ്ഞതായി തോന്നാമെങ്കിലും, നമ്മൾ മുന്നോട്ട് നോക്കുകയും തുടരുകയും വേണം,” കാറ്റല പറഞ്ഞു. ടീമിന്റെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടാണ് ഈ വാക്കുകളിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്.

സെമി ഉറപ്പിക്കാൻ ഒരു പോയിന്റ് മാത്രം മതിയാവുമായിരുന്ന ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈയോട് (mumbai city vs kerala blasters) സെൽഫ് ഗോളിൽ പരാജയപ്പെടുന്നത്.ഇതിന് പിന്നാലെയാണ് കാറ്റലയുടെ ഈ പ്രസ്താവന. ക്ലബ്ബിനെ ശരിയായ ദിശയിലേക്ക് കൊണ്ട് പോകുമെന്ന ശുഭപ്രതീക്ഷ തന്നെയാണ് പരിശീലകൻ വെയ്ക്കുന്നത്

അന്തരീക്ഷം നവീകരിക്കേണ്ടതുണ്ട്

ക്ലബ്ബിന്റെ മൊത്തത്തിലുള്ള അന്തരീക്ഷത്തിൽ ഒരു മാറ്റം കൊണ്ടുവരേണ്ടതിൻ്റെ ആവശ്യകതയാണ് കാറ്റല പ്രധാനമായും അവസാന മത്സരത്തിലെ പരാജയം അംഗീരിക്കുന്ന അദ്ദേഹം . ‘പുതിയ ഒന്ന് കെട്ടിപ്പടുക്കുക’ എന്ന പ്രക്രിയയുടെ ആരംഭത്തെ കുറിച്ചും പ്രതിപാദിക്കുന്നു.

ഇന്നലെത്തെ തോൽവി ഒരു തിരിച്ചടിയാണെങ്കിലും, അത് ഭാവിയെ നിർണയിക്കുന്ന ഘടകമാകരുത് എന്ന കാഴ്ചപ്പാടാണ് കാറ്റല മുന്നോട്ട് വെക്കുന്നത്. “ഇന്ന് നമ്മൾ എല്ലാം കറുപ്പായി കാണും,” എന്നതിലൂടെ പരാജയത്തിന്റെ നിരാശയെ അദ്ദേഹം അംഗീകരിക്കുന്നു. എന്നിരുന്നാലും, ഈ നിരാശയിൽ തളർന്നിരിക്കാതെ, ക്ലബ്ബിന്റെ ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ പാത

ഇപ്പോൾ നേരിടുന്ന പ്രതിസന്ധികളെ മറികടന്ന്, ടീമിന് പുതിയ ശൈലിയും ചിട്ടയും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഡേവിഡ് കാറ്റല. സൂപ്പർ കപ്പ് പ്രതീക്ഷകൾ അവാനിച്ചതോടെ വരാനിരിക്കുന്ന ഐ.എസ്.എൽ. മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിൽ എത്തിക്കുക എന്ന വെല്ലുവിളിയാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.

പരിശീലകന്റെ ഈ വാക്കുകൾ, ക്ലബ്ബിലെ മാറ്റങ്ങൾ മൈതാനത്തിനപ്പുറം മാനസികമായ തലത്തിൽ കൂടിയാണ് സംഭവിക്കുന്നത് എന്ന് വ്യക്തമാക്കുന്നു.

പുതിയ സീസൺ

സൂപ്പർ കപ്പ് പ്രതീക്ഷകൾ പൂർണമായും അവസാനിച്ചതിനാൽ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരം ഐഎസ്എല്ലിലാണ്. ഐഎസ്എൽ തിയതി ഇത് വരെയും പ്രഖ്യാപിച്ചിട്ടില്ല. ഉടൻ ഐഎസ്എൽ തിയതിയുടെ കാര്യത്തിൽ അറിയിപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങെനെയെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിക്കും. സൂപ്പർ കപ്പിലെ ടീമിനെ പ്രധാന പോര്യ്മ പരിഹരിക്കാനാകും പരിശീലകൻ ശ്രമിക്കുക.

സന്ദീപ് സിങ്

david catala during mumbai city vs kerala blasters

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ 3 മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്ത താരമാണ് സന്ദീപ്. എന്നാൽ ആദ്യ മത്സരം മുതൽ സന്ദീപിന്റെ മോശം പ്രകടനം ചർച്ചയാവുകയും താരത്തെ പ്ലെയിങ് ഇലവനിൽ നിന്നും മാറ്റാൻ ആരാധകർ ആവശ്യം ഉയർത്തിയിരുന്നു. എന്നാൽ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും താരം സ്റ്റാർട്ടിങ് ഇലവനിൽ തുടർന്നു. നിർണയകമായ മുംബൈയ്ക്കതിരെയുള്ള പോരാട്ടത്തിൽ അനാവശ്യ റെഡ് വാങ്ങിച്ച് ബ്ലാസ്റ്റേഴ്സിന്റെ താരം സമ്മർദ്ദത്തിലാക്കുകയും ചെയ്തു.

ALSO READ: സഞ്ജുവിനെ പൂർണമായും പുറത്താക്കുന്നു; ബിസിസിഐ നീക്കങ്ങൾ പുറത്ത്