Indian Super LeagueKBFC

ടിജി പുരുഷോത്തമൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഇനി മുതൽ ISL വമ്പന്മാരുടെ മുഖ്യ പരിശീലക്കൻ…

സഹ പരിശീലകനും മലയാളിയുമായ ടിജി പുരുഷോത്തമൻ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. ക്ലബ്‌ തന്നെയാണ് ഈ കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. അതോടൊപ്പം സീസൺ മുന്നോടിയായി ഒഡിഷ എഫ്സി ടിജി പുരുഷോത്തമനെ തങ്ങളുടെ പുതിയ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചിക്കുകയും ചെയ്തിരിക്കുകയാണ്.

2021 മുതൽ ടിജി പുരുഷോത്തമൻ കേരള ബ്ലാസ്റ്റേഴ്‌സസിനൊപ്പമുണ്ട്. ഈ സീസണിന്റെ പ്രീ സീസൺ പ്രവർത്തനങ്ങളിലും ആദ്ദേഹം ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ സീസണിൽ മൈക്കൽ സ്റ്റാറെ പുറത്തുപോയതിനെത്തുടർന്ന് തോമാസ് ചോഴ്‌സിനൊപ്പം ഇടക്കാല മുഖ്യ പരിശീലകനായാണ് ടിജി പുരുഷോത്തമൻ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീം, കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 18 ടീമുകളെയും ടിജി പുരുഷോത്തമൻ പരിശീലിപ്പിച്ചിട്ടുണ്ട്.

തയ്യാറെടുപ്പുകൾ തുടങ്ങി ഒഡിഷ എഫ്സി 

പുതിയ സീസൺ മുന്നോടിയായി ഒരുക്കങ്ങൾ തുടങ്ങി ഒഡിഷ എഫ്സി. ഇതിന് ഭാഗമായാണ് ക്ലബ്‌ ടിജി പുരുഷോത്തമനെ സ്വന്തമാക്കുന്നത്. ക്ലബ്ബ് അടുത്തിടെ കളിക്കാർക്കായി ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിക്കുകയും ശമ്പള ഘടനകൾ, സീസൺ സമയക്രമങ്ങൾ എന്നിവയുൾപ്പെടെയുള്ള ആന്തരിക പദ്ധതികളെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ടീം ഉടൻ തന്നെ പ്രീ സീസൺ തുടങ്ങുന്നതാണ്.