പുതിയ സീസൺ മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഗോകുലം കേരളയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. ആവേശക്കരമായ പോരാട്ടത്തിൽ ഗോകുലം കേരളയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
കേരള ബ്ലാസ്റ്റേഴ്സിനായി പുതിയ സൈനിങ്ങുകളായ റൗലിന് ബൗർജസ്, വിദേശ താരം വിക്ടർ ബെർട്ടോമിയു യുവ താരം എബിൻദാസ് എന്നിവരാണ് വല കുലുക്കിയത്. മറുഭാഗത്ത് ഗോകുലം കേരളയ്ക്കായി ആശ്വാസ ഗോൾ നേടിയത് ജോൺ കെന്നഡിയാണ്.
ഗോകുലം കേരള ആദ്യ പകുതിയിൽ ഫുൾ ഇന്ത്യൻ താരങ്ങളുമായും രണ്ടാം പകുതിയിൽ വിദേശ താരങ്ങളെ ഇലവനിൽ ഉൾപ്പെടുത്തിയാണ് കളിക്കാൻ ഇറങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സാണേൽ രണ്ടാം പകുതിയിൽ ഫുൾ ഇന്ത്യൻ ഇലവനായാണ് കളിച്ചത്.
ഗോകുലം കേരളയുമായുള്ള ഒന്നാം സൗഹൃദ മത്സരത്തിലും ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. ഇതോടെ സീസണിന് മുന്നോടിയായിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സൗഹൃദ മത്സരങ്ങൾ പൂർത്തിയായിരിക്കുകയാണ്.
