Indian Super LeagueKBFC

കിടിലൻ ഫോം തുടരാൻ അജ്സൽ; കാത്തിരിക്കുന്നത് സുവർണ്ണാവസരം…

വരാൻ പോവുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി നിറഞ്ഞാടാൻ പോവുന്ന താരമായിരിക്കും മലയാളി സ്ട്രൈക്കർ മുഹമ്മദ് അജ്സൽ. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് അജ്സലിന്റെ മെയിൻ ടീമിലേക്കുള്ള പ്രൊമോഷൻ ഔദ്യോഗികമായി അറിയിച്ചിരുന്നു.

നിലവിൽ താരം ഗംഭീര ഫോമിലാണുള്ളത്. സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ്‌ എഫ്സിക്കൊപ്പം ഗോളുകൾ അടിച്ചു കൂട്ടിയ താരം അതേ ഫോം സന്തോഷ്‌ ട്രോഫിയിലും കാഴ്ച്ചവെച്ചു.

സൂപ്പർ ലീഗ് കേരളയിൽ 11 മത്സരങ്ങൾ നിന്ന് ഏഴ് ഗോളും ഒരു അസ്സിസ്റ്റും സ്വന്തമാക്കി, SLK ഗോൾഡൻ ബൂട്ട് ജേതാവായിരുന്നു അദ്ദേഹം. ഈ സീസണിൽ അജ്സലിന് മികച്ച രീതിയിൽ തന്നെ പ്ലെയിങ് ടൈം ലഭിക്കുമെന്ന് ഉറപ്പാണ്. കാരണം പകരക്കാരൻ നിരയിൽ മറ്റ് മികച്ച സ്ട്രൈക്കർമാര് ആരുമില്ല ബ്ലാസ്റ്റേഴ്‌സിന്. അതുകൊണ്ട് തന്നെ ഈയൊരു അവസരം സുവർണ്ണാവസരമായി കാണണം അജ്സൽ.

നിലവിൽ വരാൻ പോവുന്ന മെയ് വരെയാണ് അജ്സലിന് ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളത്. താരത്തിന്റെ ഈ സീസണിലെ പ്രകടനതെ വിലയിരുത്തിയായിരിക്കും താരത്തിന്റെ കരാർ പുതുക്കൽ ചർച്ചകൾ ബ്ലാസ്റ്റേഴ്‌സ് നടത്തുക .