ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ സീസണിന് ആവേശകരമായ തുടക്കം കുറിക്കാനൊരുങ്ങുകയാണ്. മാർച്ച് 28-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മുൻ ചാമ്പ്യന്മാരായ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.
വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടി കണക്കിലെടുത്ത് ആദ്യത്തെ 20 മത്സരങ്ങളുടെ ഫിക്സ്ചറുകൾ മാത്രമാണ് ബിസിസിഐ ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ ബാക്കിയുള്ള മത്സരങ്ങളുടെ വിവരങ്ങൾ ബിസിസിഐ പുറത്തുവിടുകയുള്ളൂ.

ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്ന് മാർച്ച് 30-ന് ഗുവാഹത്തിയിൽ നടക്കുന്ന മത്സരമാണ്. മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും തമ്മിലാണ് അന്ന് കൊമ്പുകോർക്കുന്നത്. രാത്രി 7.30-ന് ആരംഭിക്കുന്ന ഈ മത്സരം കേവലമൊരു ക്രിക്കറ്റ് പോരാട്ടത്തിനപ്പുറം വൈകാരികമായ ഒട്ടേറെ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.
മലയാളി താരം സഞ്ജു സാംസൺ തന്റെ പുതിയ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞ ജഴ്സിയിൽ ആദ്യമായി കളത്തിലിറങ്ങുന്നത് തന്റെ പഴയ തട്ടകമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് എന്നതാണ് ഈ മത്സരത്തെ ശ്രദ്ധേയമാക്കുന്നത് (Sanju Samson CSK debut against Rajasthan Royals).
നീണ്ട 11 സീസണുകളിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ബാറ്റേന്തിയ സഞ്ജു, കഴിഞ്ഞ അഞ്ച് സീസണുകളിൽ ടീമിന്റെ നായകനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സഞ്ജു സാംസൺ എന്ന താരത്തെ ഇന്നത്തെ നിലയിലേക്ക് പാകപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ടീമാണ് രാജസ്ഥാൻ റോയൽസ്.
നായകനായും ബാറ്റിംഗ് കരുത്തായും ടീമിനെ മുന്നിൽ നിന്ന് നയിച്ച സഞ്ജു, ഇത്തവണ സിഎസ്കെയിലെ തന്റെ അരങ്ങേറ്റ മത്സരം തന്നെ തന്റെ പ്രിയപ്പെട്ട പഴയ ടീമിനെതിരെ കളിക്കേണ്ടി വരുന്നത് വൈകാരികമായ ഒരു അനുഭവമായിരിക്കും. ലോകകപ്പിലെ നിർണ്ണായകമായ മൂന്ന് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു, ഈ പുതിയ വെല്ലുവിളിയെ എങ്ങനെ നേരിടുമെന്നത് ആരാധകർ ഉറ്റുനോക്കുന്നു.
സഞ്ജുവിന് മാത്രമല്ല, മറുഭാഗത്ത് രവീന്ദ്ര ജഡേജയ്ക്കും ഇതൊരു തിരിച്ചുവരവിന്റെയും വികാരങ്ങളുടെയും മത്സരമാണ്. നീണ്ട 12 സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ അവിഭാജ്യ ഘടകമായിരുന്ന ജഡേജ ഇത്തവണ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് കളത്തിലിറങ്ങുന്നത്.
ചെന്നൈയുടെ വിശ്വസ്തനായിരുന്ന താരം തന്റെ പഴയ ടീമിനെതിരെ രാജസ്ഥാൻ ജഴ്സിയിൽ പൊരുതുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരമാറ്റങ്ങളിൽ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു.
സഞ്ജു സാംസണും രവീന്ദ്ര ജഡേജയും പരസ്പരം തങ്ങളുടെ മുൻ ടീമുകൾക്കെതിരെ കളത്തിലിറങ്ങുന്ന മാർച്ച് 30-ലെ മത്സരം ഈ സീസണിലെ തന്നെ ഏറ്റവും വലിയ ആവേശപ്പോരാട്ടമായി മാറുമെന്നുറപ്പാണ്.
ALSO READ: സഞ്ജുവിനെ ഏകദിനത്തിലേക്ക് പരിഗണിക്കാൻ ഗംഭീർ; പക്ഷെ, അഗ്നിപരീക്ഷണം താണ്ടണം
IPL 2026 Schedule (First Phase)
| Date | Match | Venue | Time (IST) |
| 28/03/26 | Royal Challengers Bengaluru vs Sunrisers Hyderabad | Bengaluru | 7:30 PM |
| 29/03/26 | Mumbai Indians vs Kolkata Knight Riders | Mumbai | 7:30 PM |
| 30/03/26 | Rajasthan Royals vs Chennai Super Kings | Guwahati | 7:30 PM |
| 31/03/26 | Punjab Kings vs Gujarat Titans | Mullanpur | 7:30 PM |
| 01/04/26 | Lucknow Super Giants vs Delhi Capitals | Lucknow | 7:30 PM |
| 02/04/26 | Kolkata Knight Riders vs Sunrisers Hyderabad | Kolkata | 7:30 PM |
| 03/04/26 | Chennai Super Kings vs Punjab Kings | Chennai | 7:30 PM |
| 04/04/26 | Delhi Capitals vs Mumbai Indians | Delhi | 3:30 PM |
| 04/04/26 | Gujarat Titans vs Rajasthan Royals | Ahmedabad | 7:30 PM |
| 05/04/26 | Sunrisers Hyderabad vs Lucknow Super Giants | Hyderabad | 3:30 PM |
| 05/04/26 | Royal Challengers Bengaluru vs Chennai Super Kings | Bengaluru | 7:30 PM |
| 06/04/26 | Kolkata Knight Riders vs Punjab Kings | Kolkata | 7:30 PM |
| 07/04/26 | Rajasthan Royals vs Mumbai Indians | Guwahati | 7:30 PM |
| 08/04/26 | Delhi Capitals vs Gujarat Titans | Delhi | 7:30 PM |
| 09/04/26 | Kolkata Knight Riders vs Lucknow Super Giants | Kolkata | 7:30 PM |
| 10/04/26 | Rajasthan Royals vs Royal Challengers Bengaluru | Guwahati | 7:30 PM |
| 11/04/26 | Punjab Kings vs Sunrisers Hyderabad | Mullanpur | 3:30 PM |
| 11/04/26 | Chennai Super Kings vs Delhi Capitals | Chennai | 7:30 PM |
| 12/04/26 | Lucknow Super Giants vs Gujarat Titans | Lucknow | 3:30 PM |
| 12/04/26 | Mumbai Indians vs Royal Challengers Bengaluru | Mumbai | 7:30 PM |
content: Sanju Samson CSK debut against Rajasthan Royals
