ആദിത്യ ബിർള ഗ്രൂപ്പ് (ABG), ദി ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് (ToI) എന്നിവർ സംയുക്തമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) വാങ്ങിയിരിക്കുകയാണ്.
1.78 ബില്യൺ യുഎസ് ഡോളറാണ് ഇടപാടിന്റെ മൂല്യം, അതായത് ഏകദേശം 16,706 കോടി രൂപയ്ക്കാണ് RCB ഫ്രാഞ്ചൈസി ആദിത്യ ബിർള സ്വന്തമാക്കിയത്.
2026 ഐപിഎല്‍ സീസണിന് ശേഷമായിരിക്കും കൈമാറ്റം നടക്കുക. കരാര്‍ പ്രകാരം ആര്‍സിബി പുരുഷ, വനിതാ ടീമുകള്‍ ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിനു സ്വന്തമാകും.
അതേ സമയം ടീമിന്റെ പുതിയ ചെയർമാൻ ആര്യമൻ വിക്രം ബിർളയും ഈ കൈമാറ്റത്തോടപ്പം ചർച്ചയായിരിക്കുകയാണ്. ആര്യമാൻ ബിർള ബിസിനസ് മാനുപ്പരി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരം കൂടിയാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2018 ലേലത്തിൽ രാജസ്ഥാൻ റോയൽസ് 30 ലക്ഷം രൂപയ്ക്ക് ആര്യമൻ ബിർളയെ സ്വന്തമാക്കിയിരുന്നു. എന്നാൽ സഞ്ജു സാംസൺന്റെ കീഴിൽ ഒരു മത്സരം പോലും കളിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
പിന്നീട് 2020 സീസൺ മുന്നോടിയായി രാജസ്ഥാൻ റോയൽസ് താരത്തെ റിലീസ് ചെയ്യുകയായിരുന്നു. ഡോമെസ്റ്റിക് ക്രിക്കറ്റിൽ മധ്യപ്രദേശിനായി കളിച്ച താരം, 9 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയടക്കം 414 റൺസ് നേടിയിട്ടുണ്ട്.
എന്തിരുന്നാലും ആദിത്യ ബിർള ഗ്രൂപ്പ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ സ്വന്തമാക്കിയതോടെ ആരാധകരെല്ലാം ഏറെ ആകാംക്ഷയിലാണ്.
